2,450 മീറ്റര്‍ നീളവും 45 മീറ്റര്‍ വീതിയുമുള്ള കോണ്‍ക്രീറ്റ് റണ്‍വേ 2006 മെയ് മാസത്തിലാണ് ഗതാഗതത്തിനായി തുറന്നുകൊടുത്തത്. രണ്ട് റണ്‍വേകളുള്ള കര്‍ണാടകയിലെ ആദ്യത്തെ വിമാനത്താവളമാണ് മംഗ്‌ളുറു. രാത്രിയിലും കുറഞ്ഞ ദൃശ്യപരതയിലും വിമാനങ്ങളുടെ പ്രവര്‍ത്തനത്തെ സഹായിക്കുന്ന റണ്‍വേ സെന്‍ട്രല്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതും റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയകളുടെ (RESA) മെച്ചപ്പെടുത്തലുകളും പ്രവൃത്തിയില്‍ ഉള്‍പെടുന്നു.
കോഴിക്കോട്ട് ഐഎക്സ് 1344 വിമാനാപകടം സംബന്ധിച്ച് അന്വേഷണം നടത്തിയ അന്വേഷണ സമിതിയുടെ നിര്‍ദേശപ്രകാരമുള്ള സുരക്ഷയും വര്‍ധിപ്പിക്കും. നിര്‍മാണ പ്രവര്‍ത്തങ്ങള്‍ കണക്കിലെടുത്ത് വിമാനങ്ങളുടെ സമയത്തില്‍ മാറ്റമുണ്ടാവുമെന്നും എന്നാല്‍ അന്തര്‍ദ്ദേശീയ, ആഭ്യന്തര വിമങ്ങള്‍ ഒന്നും തന്നെ റദ്ദാക്കില്ലെന്നുമാണ് വിവരം. 50 വര്‍ഷത്തേക്ക് പ്രവര്‍ത്തിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി 2020 ഒക്ടോബറില്‍ അദാനി ഗ്രൂപിന് മംഗ്‌ളുറു വിമാനത്താവളം കൈമാറിയിരുന്നു.
Keywords: Latest-News, National, Karnataka, Top-Headlines, Mangalore, Airport, Travel, Passenger, Mangaluru International Airport to not handle aircraft from 9.30 a.m. to 6 p.m. for about four months from January 27.
< !- START disable copy paste -->