കാഞ്ഞങ്ങാട്: (www.kasargodvartha.com) മുന്‍ പ്രവാസിയെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊവ്വല്‍പള്ളി മന്തത്താവിയിലെ പരേതനായ കുഞ്ഞിക്കണ്ണന്റെ മകന്‍ കെ വി രാഘവന്‍ (72) നെയാണ് ചൊവ്വാഴ്ച പുലര്‍ചെ വീടിന്റെ കഴുക്കോലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നതായിരുന്നു. പുലര്‍ചെ മുറിയിൽ കാണാത്തതിനെതുടര്‍ന്ന് അന്വേഷിക്കുന്നതിനിടെയാണ് മരിച്ച നിലയില്‍ കണ്ടത്.
ഭാര്യ: ശാന്തി. മക്കള്‍: സന്ധ്യ, ലിസ. മരുമക്കള്‍: അഡ്വ. അനില്‍, അഭിലാഷ് (വിദേശം). സഹോദരങ്ങള്‍: നാരായണന്‍, കൃഷ്ണന്‍, രുഗ്മിണി, കുഞ്ഞിരാമന്‍, പരേതരായ ദാമോദരന്‍, കുമാരന്‍, മാധവി.
Keywords: Kanhangad, News, Kerala, Top-Headlines, Death, Obituary, Man found dead inside house.