Join Whatsapp Group. Join now!
Aster mims 04/11/2022

Accident | അമിതവേഗതയിലെത്തിയ കാർ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് പാഞ്ഞുകയറി; യാത്രക്കാരന് ദാരുണാന്ത്യം

Man died after car rams into bus stop#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (www.kasargodvartha.com) അമിതവേഗതയിലെത്തിയ കാർ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് പാഞ്ഞുകയറി. ബസ് കാത്ത് നിന്നയാൾക്ക് ദാരുണാന്ത്യം. പുല്ലൂർ മാക്കരങ്കോട്ടെ വാഴക്കോടൻ വീട്ടിൽ ഗംഗാധരൻ (65) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് നാല് മണിയോടെ പുല്ലൂർ പാലത്തിന് സമീപമാണ് അപകടം നടന്നത്.

Latest-News, Top-Headlines, Kasaragod, Car-Accident, Car, Accidental Death, Died, Obituary, Kanhangad, Man died after car rams into bus stop.

സമീപത്തെ മിൽമ ബൂതിനോട് ചേർന്നാണ് ബസ് കാത്തിരിപ്പ് കേന്ദ്രമുണ്ടായിരുന്നത്. കാസർകോട് ഭാഗത്ത് നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന വാഗൻ ആർ കാറാണ് അപകടം വരുത്തിയത്. മുള്ളേരിയ സ്വദേശിയാണ് കാർ ഓടിച്ചിരുന്നത്. ഇയാൾ കാഞ്ഞങ്ങാട്ടേക്ക് പോവുകയായിരുന്നു.

റോഡിൻറെ നേരെ എതിർ ദിശയിലേക്കാണ് കാർ നിയന്ത്രണം വിട്ട് പാഞ്ഞുകയറിയത്. ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നതിന് മുമ്പ് ഗംഗാധരനെയും കൊണ്ട് കാർ, ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ കാസർകോട് വാർത്തയോട് പറഞ്ഞു.

പരിസരത്തുണ്ടായിരുന്നവർ ഓടിക്കൂടി ഫയർ ഫോഴ്‌സിനെയും ഹൊസ്ദുർഗ് പൊലീസിനെയും വിവരം അറിയിച്ച് ഗംഗാധരനെ പുറത്തെടുത്ത് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. പെരിയ ഭാഗത്തേക്ക് പോകാനാണ് ഗംഗാധരൻ ബസ് കാത്ത് നിന്നിരുന്നത്. ഹൊസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Latest-News, Top-Headlines, Kasaragod, Car-Accident, Car, Accidental Death, Died, Obituary, Kanhangad, Man died after car rams into bus stop.


Keywords: Latest-News, Top-Headlines, Kasaragod, Car-Accident, Car, Accidental Death, Died, Obituary, Kanhangad, Man died after car rams into bus stop.

Post a Comment