കുവൈത് സിറ്റി: (www.kasargodvartha.com) ദുര്‍മന്ത്രവാദങ്ങള്‍ക്കായി ഉപയോഗിക്കുന്ന സാധന സാമഗ്രികളുടെ വന്‍ശേഖരം പിടിച്ചെടുത്ത് കസ്റ്റംസ് അധികൃതര്‍. 90ഓളം വസ്തുക്കളാണ് കണ്ടെത്തിയതെന്നും ഇത് നശിപ്പിക്കുകയും ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി.
കുവൈത് കസ്റ്റംസിലെ സെര്‍ച് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്‌മെന്റും ജനറല്‍ ഡിപാര്‍ട്‌മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷനും ചേര്‍ന്ന് മന്ത്രവാദ സാമഗ്രികള്‍ നശിപ്പിക്കുന്നതിനായി രാജ്യത്ത് പ്രത്യേക കമിറ്റി രൂപീകരിച്ചിരുന്നു. അതേസമയം മന്ത്രവാദവുമായി ബന്ധപ്പെട്ട നിരവധി സാധനങ്ങളും ഉപകരണങ്ങളും ചില പുസ്തകങ്ങളുമൊക്കെ അടുത്ത കാലത്ത് നടന്ന പരിശോധനകളില്‍ കണ്ടെടുത്തു.
ഏലസുകള്‍ പോലുള്ള വസ്തുക്കളും ചില പ്രത്യേക മന്ത്രങ്ങളും മറ്റും എഴുതിയ പേപ്പറുകളും മറ്റ് സാധനങ്ങളുമെല്ലാം പിടിച്ചെടുത്തവയില്‍ ഉള്‍പെടുന്നു. ഇവയുടെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയിലൂടെ കുവൈത്ത് കസ്റ്റംസ് പുറത്തുവിടുകയും ചെയ്തിട്ടുണ്ടെന്നും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.
Keywords: Kuwait City, news, kuwait, Gulf, World, seized, Crime, Kuwait Customs destroys black magic and sorcery items.