Join Whatsapp Group. Join now!
Aster mims 04/11/2022

Uroos | കുമ്പോൽ ഉറൂസിന് ധന്യ സമാപനം; അന്നദാനത്തിന് ഒഴുകിയെത്തിയത് വൻ ജനസാഗരം

Kumbol Uroos concluded#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കുമ്പള: (www.kasargodvartha.com) കുമ്പോൽ സയ്യിദ് മുഹമ്മദ് പാപം കോയ തങ്ങളുടെ 90-ാം ആണ്ടു നേർചയും സയ്യിദ് ഫസൽ പൂക്കോയ തങ്ങളുടെ ഉറൂസും ലക്ഷം പേർക്ക് അന്നദാനത്തോടെ സമാപിച്ചു. നാല് ദിവസം നീണ്ടുനിന്ന ഉറൂസിന് സമാപനം കുറിച്ച് ഞായറാഴ്ച സുബ്ഹി നിസ്‌കാരാനന്തരം നടന്ന മൻഖൂസ് മൗലൂദിന് കെഎസ് സയ്യിദ് ആറ്റക്കോയ തങ്ങൾ നേതൃത്വം നൽകി. തുടർന്ന് കെ എസ് സയ്യിദ് കുഞ്ഞിക്കോയ തങ്ങളുടെ നേതൃത്വത്തിൽ ആരംഭിച്ച അന്നദാനം രാത്രി എട്ട് മണി വരെ നീണ്ടു.

Latest-News, Top-Headlines, Kerala, Kasaragod, Uroos, Kumbol-Thangal, Kumbala, Arikady, Islam, Religion, Kumbol Uroos concluded.

വ്യാഴാഴ്ച കുമ്പോൽ കെ എസ് സയ്യിദ് ഉമർ കുഞ്ഞിക്കോയ തങ്ങൾ പതാക ഉയർത്തിയതോടെയാണ് ഉറൂസ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് ബുർദ മജ്‌ലിസും ജലാലിയ റാതീബും നടന്നു. വെള്ളിയാഴ്ച നാരിയത് സ്വലാത്, ഖത്മുൽ ഖുർആൻ, പ്രവാചക പ്രകീർത്തന സദസ്, ശാദുലി റാതീബ് എന്നീ പരിപാടികളും ശനിയാഴ്ച അജ്മീർ മൗലീദ്, മുഹ്‌യുദ്ദീൻ മൗലീദ്, രിഫാഈ മൗലീദ്, ബദർ മൗലീദ് എന്നിവയും നടന്നു. കുമ്പോൽ തങ്ങൾ കുടുംബം തന്നെ എല്ലാത്തിനും നേതൃത്വം നൽകി നടന്ന ഉറൂസ് നാടിന് ആത്മീയ ധന്യത പകർന്നു. വിവിധ പ്രദേശങ്ങളിൽ നിന്നായി പതിനായിരക്കണക്കിന് പേരാണ് ഉറൂസ് പരിപാടികളിൽ സംബന്ധിച്ചത്. ഉറൂസിന് മുന്നോടിയായി ജനുവരി 13 മുതൽ 17 വരെ മതപ്രഭാഷണവും നടന്നിരുന്നു .

ഞായറാഴ്ച അന്നദാനത്തിന് വേണ്ടിയുള്ള വരി കിലോമീറ്ററുകളോളം നീണ്ടു. കെ എസ് സയ്യിദ് അലി തങ്ങൾ, ഡോ. സയ്യിദ് സിറാജുദ്ദീൻ തങ്ങൾ, കെഎസ് സയ്യിദ് ജഅഫർ സ്വാദിഖ് തങ്ങൾ എന്നിവർ ഉറൂസിനെത്തിയ വിശ്വാസികളെ സ്വീകരിച്ചു. മംഗ്ളൂറിലെ പ്രശസ്ത ഡോക്ടർമാരായ ശാന്താറാം ഷെട്ടി, കിരൺ കുമാർ, കാസർകോട് എ എസ്പി മുഹമ്മദ് നദീം, ഡിവൈഎസ്പിമാരായ അബ്ദുർ റഹീം, ടിപി രഞ്ജിത് തുടങ്ങിയവർ ഉറൂസ്‌ നഗരി സന്ദർശിച്ചു. സംഘാടനത്തിലും ക്രമീകരണത്തിലും മാതൃകയായ കുമ്പോൽ തങ്ങൾ ഉറൂസ്‌ ഏവരുടെയും പ്രശംസ പിടിച്ചു പറ്റി.

Latest-News, Top-Headlines, Kerala, Kasaragod, Uroos, Kumbol-Thangal, Kumbala, Arikady, Islam, Religion, Kumbol Uroos concluded.

Keywords: Latest-News, Top-Headlines, Kerala, Kasaragod, Uroos, Kumbol-Thangal, Kumbala, Arikady, Islam, Religion, Kumbol Uroos concluded.

Post a Comment