city-gold-ad-for-blogger

KSTA | കെഎസ്ടിഎ വാഹനജാഥയ്ക്ക് ഉജ്വല സമാപനം

കാസര്‍കോട്: (www.kasargodvartha.com) കേന്ദ്ര സര്‍കാര്‍ ഏകപക്ഷീയമായി അടിച്ചേല്‍പ്പിച്ച ദേശീയ വിദ്യാഭ്യാസ നയം പിന്‍വലിക്കുക, പിഎഫ്ആര്‍ഡിഎ നിയമം പിന്‍വലിക്കുക, കേരള മോഡല്‍ വിദ്യാഭ്യാസം ശക്തിപ്പെടുത്തുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തി കെഎസ്ടിഎ ജില്ലാകമിറ്റി നടത്തിയ വാഹനജാഥ ഉപ്പളയില്‍ സമാപിച്ചു. ജില്ലാ സെക്രടറി പി ദിലീപ്കുമാര്‍ ലീഡറും പ്രസിഡന്റ് എ ആര്‍ വിജയകുമാര്‍ മാനേജരുമായ ജാഥ വെള്ളിയാഴ്ച ചായ്യോത്തുനിന്നാണ് പര്യടനം തുടങ്ങിയത്.
               
KSTA | കെഎസ്ടിഎ വാഹനജാഥയ്ക്ക് ഉജ്വല സമാപനം

ചായ്യോത്ത് കെ വസന്തകുമാര്‍ സ്വാഗതം പറഞ്ഞു. കെ കുമാരന്‍ അധ്യക്ഷനായി. കാഞ്ഞങ്ങാട്ട് പി പി ബാബുരാജ് സ്വാഗതം പറഞ്ഞു. ജയപാലന്‍ അധ്യക്ഷനായി. പാലക്കുന്നില്‍ പി കുഞ്ഞിരാമന്‍ സ്വാഗതം പറഞ്ഞു. വി പ്രഭാകരന്‍ അധ്യക്ഷനായി. കാസര്‍കോട്ട് പ്രശാന്ത് പായം സ്വാഗതം പറഞ്ഞു. പി വി കുഞ്ഞമ്പു അധ്യക്ഷനായി. കുമ്പളയില്‍ അനീഷ് രാജ് പായം സ്വാഗതം പറഞ്ഞു. സുഭാഷ് അധ്യക്ഷനായി.

വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ കെഎസ്ടിഎ സംസ്ഥാന നിര്‍വാഹക സമിതി അംഗം സി എം മീനാകുമാരി, സംസ്ഥാന കമിറ്റി അംഗങ്ങളായ കെ ഹരിദാസ്, എന്‍ കെ ലസിത, പി ദിലീപ് കുമാര്‍, എ ആര്‍ വിജയകുമാര്‍, ടി പ്രകാശന്‍, ജില്ലാ ഭാരവാഹികളായ പി രവീന്ദ്രന്‍, എം ഇ ചന്ദ്രാംഗദന്‍, കെ വി രാജേഷ്, വി കെ ബാലാമണി എന്നിവര്‍ സംസാരിച്ചു. സമാപനസമ്മേളനം ഉപ്പളയില്‍ സംസ്ഥാന സെക്രടറി കെ രാഘവന്‍ ഉദ്ഘാടനം ചെയ്തു. ഫാറൂഖ് ഷിറിയ അധ്യക്ഷനായി. യു ശ്യാംഭട്ട്, കെ മോഹന, അഹ്മദ് ഹുസൈന്‍, ടി ബെന്നി എന്നിവര്‍ സംസാരിച്ചു.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, KSTA, March, KSTA march concluded.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia