ഒന്നിച്ചൊരു ഫോടോയും എടുത്ത് വീട്ടിലേക്ക് മടങ്ങിയ മുനീര്‍ മരണപ്പെട്ട വാര്‍ത്തയാണ് പിന്നീട് ഞെട്ടലോടെ കേള്‍ക്കാനായത്. കെ എം ശാജിയുമൊത്ത് മുനീര്‍ എടുത്ത ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. മുനീറിന്റെ മരണ വിവരം അറിഞ്ഞു മണിക്കൂറുകള്‍ക്കകം അയല്‍വാസിയായ നഫീസ (50) എന്ന സ്ത്രീ രക്തം ഛര്‍ദിച്ച് മരിച്ചതും നാടിനെ ദുഖത്തിലാഴ്ത്തിയിരുന്നു.
മുസ്ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകനായ മുനീര്‍ റിയല്‍ എസ്റ്റേറ്റ് യൂണിയന്‍ (എസ് ടി യു) സംസ്ഥാന സെക്രടറിയുമായിരുന്നു. മുനീറിന്റെ ഖബറിടം സന്ദര്‍ശിച്ച് പ്രാര്‍ഥനയും നടത്തിയാണ് കെ എം ശാജി മടങ്ങിയത്. മുസ്ലിം ലീഗ് നേതാക്കളും അദ്ദേഹത്തോട് ഒപ്പമുണ്ടായിരുന്നു.
Keywords: Latest-News, Kerala, Kasaragod, Top-Headlines, Vidya Nagar, Visit, Obituary, Muslim-league, KM Shaji visited Muneer's house.
< !- START disable copy paste -->