Join Whatsapp Group. Join now!
Aster mims 04/11/2022

Sculpture | കോഴിക്കോട് ബീച്ചിൽ കലോത്സവ ശിൽപമൊരുങ്ങി; പുതുചരിത്രം സൃഷ്ടിക്കാന്‍ ട്രോഫി കമ്മിറ്റിയും രംഗത്ത്; മത്സരാർഥികളായി എത്തുന്ന എല്ലാവര്‍ക്കും മെമന്റൊകള്‍

Kerala School Kalolsavam: Sculpture on Kozhikode beach#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കോഴിക്കോട്: (www.kasargodvartha.com) അറുപത്തിയൊന്നാമത് സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചിലൊരുക്കിയ കലോത്സവ ശിൽപം ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അനാച്ഛാദനം ചെയ്തു. ബീച്ചിലെ കൾച്ചറൽ സ്റ്റേജിന് മുൻവശത്തായാണ് 'റൈറ്റിംഗ് ഗേൾ' ശിൽപം നിർമ്മിച്ചിരിക്കുന്നത്. പ്രമുഖ ശില്പി ഗുരുകുലം ബാബുവാണ് ശില്പം നിർമ്മിച്ചത്.

കെഎം സച്ചിൻ ദേവ് എംഎൽഎ, മുൻ എം എൽ എ എ പ്രദീപ്കുമാർ, പബ്ലിസിറ്റി കൺവീനർ പി.എം മുഹമ്മദലി, ജോയിന്റ് കൺവീനർ പി കെ എം ഹിബത്തുള്ള, പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളായ എൻ പി അസീസ്, കെ കെ സുബൈർ, കെ സൈനുദ്ദീൻ, കെ രാഗേഷ്, വി സി സാബിക് തുടങ്ങിയവർ സംബന്ധിച്ചു.

Kerala, Latest-News, Top-Headlines, Kozhikode, School, School-fest, Kerala-School-Kalolsavam, Committee, Kerala School Kalolsavam: Sculpture on Kozhikode beach.

പുതുചരിത്രം സൃഷ്ടിക്കാന്‍ ട്രോഫി കമ്മിറ്റി

സ്വര്‍ണ്ണത്തിളക്കത്തില്‍ വിജയങ്ങളെ അടയാളപ്പെടുത്താന്‍ സ്വര്‍ണ്ണകപ്പുകളുമായി കലോത്സവ ട്രോഫി കമ്മിറ്റി. 61-ാമത് കേരള സ്‌കൂള്‍ കലോത്സവത്തില്‍ മത്സരാർത്ഥികളായി എത്തുന്ന എല്ലാവര്‍ക്കും (എ ഗ്രേഡും മറ്റു ഗ്രേഡുകളും നേടിയവർ) മെമന്റൊകള്‍ നല്‍കും. ഓവറോള്‍ ലഭിക്കുന്ന എല്ലാ വിഭാഗങ്ങള്‍ക്കും മറ്റ് സാംസ്‌കാരിക പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്കും ട്രോഫികള്‍ നല്‍കും.

കെപി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എംഎല്‍എ ചെയര്‍മാനും പിപി ഫിറോസ് മാസ്റ്റര്‍ കണ്‍വീനറുമായ ട്രോഫി കമ്മിറ്റി ഇത്തവണ കപ്പില്‍ പുതുചരിത്രം സൃഷ്ടിക്കും. ഇതിനായി 13000 മൊമന്റോകളും 57 വലിയ ട്രോഫികളും തയ്യാറായി. മാനാഞ്ചിറ സ്‌ക്വയറിന്റെ ഉള്ളില്‍ മുന്‍വശത്ത് 3 മീറ്റര്‍ ഉയരത്തില്‍ സ്വര്‍ണ്ണകപ്പ് മാതൃകയും കമ്മിറ്റിയുടെ കീഴില്‍ നിര്‍മ്മിക്കുന്നുണ്ട്.

ഇത്തവണത്തെ ട്രോഫി കമ്മിറ്റിയുടെ ചുമതല കേരള അറബിക് മുന്‍ഷീസ് അസോസിയേഷനാണ്. ഇസി നൗഷാദ്, അബ്ദുൽ ശുകൂർ, ടികെ അബൂബക്കര്‍, എം മുഹമ്മദ് സുഹൈല്‍, കെപി സൈനുദ്ദീന്‍, കെ അബ്ദുർ റഫീഖ്, ഷജീര്‍ഖാന്‍ വയ്യാനം, ഇ അബ്ദുൽ അലി, പി അബ്ദുൽ ജലീല്‍, പിപി അബ്ദുൽ ഖയ്യും, ഒ റഫീഖ്, ശരീഫ് കിനാലൂര്‍, എം തമീമുദ്ദീന്‍, എഎ ജാഫര്‍ തുടങ്ങിയവരാണ് ഇതിന് നേതൃത്വം നല്‍കുന്നത്.

Keywords: Kerala, Latest-News, Top-Headlines, Kozhikode, School, School-fest, Kerala-School-Kalolsavam, Committee, Kerala School Kalolsavam: Sculpture on Kozhikode beach.

Post a Comment