Join Whatsapp Group. Join now!
Aster mims 04/11/2022

Rain | നീണ്ട വരണ്ട കാലാവസ്ഥയ്ക്ക് ശേഷം കേരളത്തില്‍ വീണ്ടും ഒറ്റപ്പെട്ട മഴക്ക് സാധ്യത

Kerala: Chance of isolated rain again #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kasargodvartha.com) കേരളത്തില്‍ വീണ്ടും ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ചയോടെ സംസ്ഥാനത്ത് മഴ ലഭിച്ചേക്കും. നീണ്ട വരണ്ട കാലാവസ്ഥയ്ക്ക് ശേഷമാണ് മഴ മുന്നറിയിപ്പ്. മഡഗാസ്‌കറിന് സമീപം കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റും തുടര്‍ന്നുള്ള അന്തരീക്ഷസ്ഥിതിയുമാണ് മഴയ്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കുന്നത്.

തെക്കന്‍ കേരളത്തിലാണ് കൂടുതല്‍ മഴ സാധ്യത. ഒറ്റപ്പെട്ട മഴ മധ്യ കേരളത്തിലും വടക്കന്‍ ജില്ലകളുടെ കിഴക്കന്‍ മലമേഖലകളിലും കിട്ടിയേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് ഈര്‍പ്പമുള്ള കാറ്റ് സംസ്ഥാനത്ത് പ്രവേശിക്കുന്നതും മഴയ്ക്ക് ഇടയാക്കിയേക്കും.

Thiruvananthapuram, News, Kerala, Rain, Top-Headlines, Kerala: Chance of isolated rain again.

Keywords: Thiruvananthapuram, News, Kerala, Rain, Top-Headlines, Kerala: Chance of isolated rain again.

Post a Comment