'സ്ഥാപനത്തിന്റെ അടുക്കളയിൽ വൃത്തിഹീനമായ സാഹചര്യമാണുള്ളത്. സ്ഥാപനത്തിലെ വിറക് കൂട്ടിയിട്ടിരിക്കുന്ന വളരെ ഇടുങ്ങിയ മുറിയിലാണ് മാവ് അരയ്ക്കുന്ന ഉപകരണമുള്ളത്. ഇതിനോട് ചേർന്ന് മലിന ജലം കെട്ടിക്കിടക്കുന്നു. മാറാലയും വീണിരിക്കുന്നു. അടച്ചുറപ്പില്ലാത്തതിനാൽ വിഷജന്തുക്കൾ വീഴാനുള്ള അപകടകരമായ സാഹചര്യമാണുള്ളത്. ചികൻ ഫ്രൈ ചെയ്ത് വെച്ചതിൽ ജീവനക്കാരന്റെ ഹെഡ്‌സെറ്റ് വെച്ചിരിക്കുന്ന തരത്തിലുള്ള തികഞ്ഞ അനാസ്ഥയും അശ്രദ്ധയും കണ്ടെത്തി', ഉദ്യോഗസ്ഥർ പറഞ്ഞു.
'സ്ഥാപനത്തിൽ പൊട്ടിപ്പൊളിഞ്ഞതും ചതങ്ങിയതും കാലപ്പഴക്കം കൊണ്ട് ഉപയോഗശൂന്യവുമായ ഉപകരണങ്ങളാണ് ഉപയോഗിക്കുന്നത്. തറ പൊട്ടിപ്പൊളിഞ്ഞതും കാലങ്ങളായി ഭക്ഷണാവശിഷ്ടങ്ങൾ അടിഞ്ഞുകൂടിയതും മലിനജലം കെട്ടിക്കിടക്കുന്നതുമായതിനാൽ ഭക്ഷ്യ വിഷബാധയുണ്ടാക്കുന്ന വിധത്തിലാണ് സ്ഥാപനം തികഞ്ഞ അശ്രദ്ധയോടെ പ്രവർത്തിക്കുന്നത്. ഭക്ഷ്യ വസ്തുക്കളിൽ കൃത്രിമ നിറം ഉപയോഗിക്കുന്നതായും ശ്രദ്ധയിൽ പെട്ടു', അധികൃതർ കൂട്ടിച്ചേർത്തു.
ജില്ലാ അസി. ഭക്ഷ്യ സുരക്ഷാ കമീഷണർ സുബിമോളിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് ആണ് പരിശോധന നടത്തി നടപടി സ്വീകരിച്ചത്. നേരത്തെയും ജില്ലയുടെ വിവിധ വിഭാഗങ്ങളിൽ ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധന നടത്തുകയും വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നതും നിയമങ്ങൾ പാലിക്കാത്തതുമായ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
Keywords: Kerala, Kasaragod, Top-Headlines, Hotel, Food-Inspection, Hotel, Restuarent, Inspection, Food, Safety, Kasaragod: Food safety department closed restaurant.