വിദ്യാനഗർ: (www.kasargodvartha.com) ബിജെപി അനുഭാവികളുടെ സ്വാധീനത്തിലുണ്ടായിരുന്ന സംസ്ഥാനത്തെ ഏക ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ ലോയേർസ് കോൺഗ്രസ് പാനലിന് ചരിത്ര വിജയം. കാസർകോട് ബാർ അസോസിയേഷനിലേക്ക് ചൊവ്വാഴ്ച നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിൽ ബിജെപി അനുഭാവികളുടെ കുത്തക അവസാനിപ്പിച്ച് ജനാധിപത്യചേരി തകർപ്പൻ വിജയം കരസ്ഥമാക്കുകയായിരുന്നു.
കോൺഗ്രസ്-സിപിഎം-ലീഗ് എന്നീ പാർടികൾ ഐക്യമുന്നണിയായാണ് ബിജെപിയെ നേരിട്ടത്. 60 വർഷത്തിലധികമായി പ്രസിഡന്റ് പദവി അലങ്കരിച്ചിരുന്ന ബിജെപിയുടെ സംഘടനയായ അഭിഭാഷക പരിഷതിനെ അട്ടിമറിച്ചാണ് ഐക്യമുന്നണി വിജയിച്ചത്.
പ്രസിഡൻറായി കെ മണികണ്ഠൻ നമ്പ്യാരും, വൈസ് പ്രസിഡൻ്റായി സുഭാഷ് ബോസും, ജെനറൽ സെക്രടറിയായി കെ പ്രദീപും, ജോയൻ്റ് സെക്രടറിയായി ഉദയഗട്ടിയും, ട്രഷററായി പി കെ ശംസുദ്ദീനും തെരഞ്ഞെടുക്കപ്പെട്ടു.
Keywords: News, Kerala, Top-Headlines, BJP, election, Kasaragod Bar Association Elections: Lawyers Congress Panel Wins.