city-gold-ad-for-blogger

Hair Cut | 'കല്യാണം കൂടാനെത്തിയ 20 കാരിയുടെ മുടി ഓഡിറ്റോറിയത്തിലെ തിരക്കിനിടെ മുറിച്ചെടുത്തു'; പരാതിയുമായി രക്ഷിതാക്കള്‍

കണ്ണൂര്‍: (www.kasargodvartha.com) കല്യാണം കൂടാനെത്തിയ പെണ്‍കുട്ടിയുടെ മുടി ഓഡിറ്റോറിയത്തിലെ തിരക്കിനിടയില്‍ ആരോ മുറിച്ചു മാറ്റിയതായി പരാതി. ബിരുദവിദ്യാര്‍ഥിയും കരിവെള്ളൂര്‍ സ്വദേശിയുമായ 20-കാരിക്കാണ് മുടി നഷ്ടപ്പെട്ടത്. രക്ഷിതാക്കള്‍ പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കി. മുടി മാഫിയയെക്കെുറിച്ച് പൊലീസ് ഗൗരവത്തോടെ അന്വേഷിക്കണമെന്ന് രക്ഷിതാവ് ആവശ്യപ്പെട്ടു. 

ശനിയാഴ്ച ആണൂരിലെ ഓഡിറ്റോറിയത്തിലായിരുന്നു അപ്രതീക്ഷിത സംഭവം അരങ്ങേറിയത്. 20 സെന്റിമീറ്ററോളം നീളമുള്ള മുടിയാണ് മുറിച്ച് കളഞ്ഞതെന്നും കല്യാണത്തില്‍ പങ്കെടുത്ത് വീട്ടില്‍ തിരികെയെത്തിയപ്പോഴാണ് മുടി മുറിച്ചുമാറ്റിയതായി ശ്രദ്ധയില്‍പെട്ടതെന്നും പരാതിയില്‍ പറയുന്നു. 

Hair Cut | 'കല്യാണം കൂടാനെത്തിയ 20 കാരിയുടെ മുടി ഓഡിറ്റോറിയത്തിലെ തിരക്കിനിടെ മുറിച്ചെടുത്തു'; പരാതിയുമായി രക്ഷിതാക്കള്‍


പെണ്‍കുട്ടിയും അമ്മയുമാണ് കല്യാണത്തിന് പോയത്. മുടി നഷ്ടമായത് അറിഞ്ഞതോടെ അച്ഛനും മകളും തിരികെ ഓഡിറ്റോറിയത്തിലെത്തി അന്വേഷിച്ചപ്പോള്‍, ഭക്ഷണശാലയുടെ അരികെ അല്പം മുടി വീണുകിടക്കുന്നത് കണ്ടിരുന്നെന്നും പിതാവ് പറഞ്ഞു.

സംഭവത്തെ കുറിച്ച് അറിയാനായി സിസിടിവി പരിശോധിക്കാന്‍ തുനിഞ്ഞെങ്കിലും അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ സിസിടിവി പ്രവര്‍ത്തിക്കുന്നില്ലെന്നാണ് ഓഡിറ്റോറിയം അധികൃതര്‍ പറഞ്ഞത്.

Keywords: news,Kerala,State,Kannur,complaint,Karivellur,Parents,Girl,Student,marriage,Top-Headlines,Police, Kannur: Complaint that someone trimmed girl's hair while attending wedding at an auditorium

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia