2019 ൽ ഹൊസ്ദുർഗ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ നടന്ന സാധാരണ പരിശോധനയിലാണ് മദ്യത്തിന്റെ സാംപിൾ ശേഖരിച്ചത്. നാല് വർഷം കഴിഞ്ഞാണ് പരിശോധന ഫലം പുറത്തുവന്നിരിക്കുന്നത്. കൗണ്ടറിൽ നിന്നും കുടിക്കുന്നവരുടെ ടേബിളിലെ മദ്യക്കുപ്പിയിൽ നിന്നുമാണ് രണ്ട് തരത്തിൽ സാംപിൾ ശേഖരിച്ചത്. രണ്ടിലും മദ്യത്തിന്റെ വീര്യം 0.2 ശതമാനം കുറഞ്ഞതായാണ് കണ്ടെത്തിയിരിക്കുന്നതെന്നാണ് വിവരം. 0.1 ശതമാനം വീര്യം കുറഞ്ഞാൽ തന്നെ നിയമ പ്രകാരമുള്ള നടപടി സ്വീകരിക്കണമെന്നാണ് വ്യവസ്ഥയെന്നും ജില്ലയിലെ ഉന്നത എക്സൈസ് ഓഫീസർ കാസർകോട് വാർത്തയോട് പറഞ്ഞു.
പരിശോധനയ്ക്ക് നാല് വർഷം കാതലതാമസം എടുത്തടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി ലൈസൻസ് പുന:സ്ഥാപിച്ച് കിട്ടാൻ എക്സൈസ് കമീഷണർക്ക് അപേക്ഷ നൽകിയിട്ടുണ്ടെന്ന് രാജ് റെസിഡൻസി എംഡി ദിനേശ് കുമാർ കാസർകോട് വാർത്തയോട് പറഞ്ഞു. അതേസമയം, പരിശോധനയിൽ കാലതാമസം വന്നത് പരിശോധനയുടെ കൃത്യതയെ ബാധിക്കില്ലെന്ന് സംസ്ഥാന അബ്‌കാരി സൂപ്രണ്ട് കൃഷ്‌ണ കുമാർ പ്രതികരിച്ചു. നിയമപ്രകാരമുള്ള വീര്യവും അളവും അടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചാണ് ബാറുകൾക്ക് മദ്യം വിതരണം ചെയ്യുന്നതെന്നും ഇക്കാര്യത്തിൽ മദ്യ നിർമാണ കംപനിയെ കുറ്റപ്പെടുത്താനുള്ള ഒരു സാധ്യതയുമില്ലെന്നും അദ്ദേഹം ചോദ്യങ്ങളോട് പ്രതികരിച്ചു.

Keywords: Latest-News, News, Kasaragod, Kanhangad, Bar, License, Suspension, Excise, Liquor, Liquor-drinking, Application, Result, Kanhangad: bar's license suspended.