Join Whatsapp Group. Join now!
Aster mims 04/11/2022

Inauguration | അഡ്വ. പിവികെ നമ്പൂതിരി ഫൗന്‍ഡേഷന്റെ ഉദ്ഘാടനം ജനുവരി 26ന്

Inauguration of PVK Namboothiri Foundation on 26th January, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) പ്രമുഖ അഭിഭാഷനും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന അഡ്വ. പിവികെ നമ്പൂതിരിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് കാസര്‍കോട് കേന്ദ്രമായി രൂപീകരിച്ച അഡ്വ. പിവികെ. നമ്പൂതിരി ഫൗന്‍ഡേഷന്റെ ഉദ്ഘാടനം ജനുവരി 26ന് റിപബ്ലിക് ദിനത്തില്‍ കാസര്‍കോട് വെച്ച് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
                 
Latest-News, Kerala, Kasaragod, Top-Headlines, Press Meet, Video, Inauguration, Inauguration of PVK Namboothiri Foundation on 26th January.

പുലിക്കുന്നിലെ മുനിസിപല്‍ ടൗണ്‍ഹോളില്‍ രാവിലെ 10.30ന് നടക്കുന്ന ചടങ്ങില്‍ ചെന്നൈ ഹൈകോടതിയിലെ മുന്‍ ജഡ്ജ് കെ ചന്ദ്രു ഉദ്ഘാടനം ചെയ്യും. ചെയര്‍മാന്‍ വെങ്കിടേഷ് രാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. എംഎല്‍എമാരായ ഇ ചന്ദ്രശേഖരന്‍, അഡ്വ. സിഎച് കുഞ്ഞമ്പു, എന്‍എ നെല്ലിക്കുന്ന്, എം രാജഗേപാലന്‍, ടിഐ മധുസൂദനന്‍, ജസ്റ്റിസ് പിവി. കുഞ്ഞികൃഷ്ണന്‍, കാസര്‍കോട് ജില്ലാപഞ്ചായത് പ്രസിഡന്റ് ബേി ബാലകൃഷ്ണന്‍, അഡ്വ. വിഎം. മുനീര്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി തുടങ്ങിയവര്‍ സംബന്ധിക്കും.
           
Latest-News, Kerala, Kasaragod, Top-Headlines, Press Meet, Video, Inauguration, Inauguration of PVK Namboothiri Foundation on 26th January.

വാര്‍ത്താസമ്മേളനത്തില്‍ പിവി രവീന്ദ്രന്‍, പിവി ജയരാജന്‍, അഡ്വ. എജി നായര്‍, അഡ്വ. ടിവി ഗംഗാധരന്‍ എന്നിവര്‍ പങ്കെടുത്തു.



Keywords: Latest-News, Kerala, Kasaragod, Top-Headlines, Press Meet, Video, Inauguration, Inauguration of PVK Namboothiri Foundation on 26th January.
< !- START disable copy paste -->

Post a Comment