പാചക വാതക സിലിൻഡർ പുറത്തേക്ക് മാറ്റിയതിനാൽ പൊട്ടിത്തെറിക്കാനുള്ള സാധ്യത ഒഴിവായി. ഒരുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് കണക്കാക്കുന്നത്. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ കാഞ്ഞങ്ങാട്ട് നിന്ന് ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ പിവി പവിത്രന്റെ നേതൃത്വത്തിൽ അഗ്നിരക്ഷ സേനയെത്തിയാണ് തീയണച്ചത്. ബേക്കൽ എസ്ഐ എം രജനീഷിന്റെ നേതൃത്വത്തിൽ പൊലീസ് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.
പകലുകൾക്ക് ചൂടു കൂടിയതോടെ വിവിധയിടങ്ങളിൽ തീപ്പിടിത്തത്തിനുള്ള സാധ്യതയും വർധിച്ചിട്ടുണ്ട്. അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ ജനങ്ങൾ ശ്രദ്ധ പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
Keywords: Latest-News, Kerala, Kasaragod, Kanhangad, Top-Headlines, Fire, Fire Force, Accident, House Gutted in Fire.
< !- START disable copy paste -->