സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലായി നടന്ന എട്ട് ദശദിന കാംപുകളിലെ മികച്ച പ്രകടനത്തിൻ്റെ അടിസ്ഥാനത്തിലാണ് ഗിരിപ്രസാദിന് അവസരം ലഭിച്ചത്. 32 കേരള ബറ്റാലിയനിൽ നിന്ന് ഈ വർഷം റിപബ്ലിക് ദിന കാംപിൽ പങ്കെടുക്കുന്ന ഏക കാഡറ്റാണ് ഗിരിപ്രസാദ്.
നീലേശ്വരം ചിറപ്പുറത്തെ സി ഗിരീഷ് - സി ബിന്ദു ദമ്പതികളുടെ മകനാണ്. പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജിലെ രണ്ടാം വർഷ ബിഎ മലയാളം വിദ്യാർഥിയാണ്.
Keywords: Giriprasad will participate in Republic Day Camp, Kerala,Nileshwaram,news,Top-Headlines,Republic day celebrations,New Delhi,Students,College.