Join Whatsapp Group. Join now!
Aster mims 04/11/2022

Found Dead | മീൻപിടുത്ത തൊഴിലാളിയെ കടപ്പുറത്ത് മരിച്ച നിലയിൽ കണ്ടെത്തി

Fisherman found dead in sea shore #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

മാവില കടപ്പുറം: (www.kasargodvartha.com) മീൻപിടുത്ത തൊഴിലാളിയെ കടപ്പുറത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഓരിയരയിലെ തലക്കാട്ട് വീട്ടിൽ ടി രാഘവൻ (62) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ മാവില കടപ്പുറം വെളുത്തപൊയിൽ കടപ്പുറത്ത് കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. 

വിവരം അറിഞ്ഞ്  തൈക്കടപ്പുറം കോസ്റ്റൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച രാത്രി 10 മണി വരെ ഇദ്ദേഹത്തെ സ്ഥലത്ത് കണ്ടിരുന്നതായി പ്രദേശവാസികൾ പറയുന്നു. കടലിൽ വീണതാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. തൈക്കടപ്പുറം കോസ്റ്റൽ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോർടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർചറിയിലേക്ക് മാറ്റി.

Kerala, Kasaragod, Death, Obituary, Sea, news, Top-Headlines,  Fisherman found dead in sea shore

ഭാര്യ: വി ജാനു. മക്കൾ: രാജേഷ്, രഞ്ജിത്, രജിത, രജ്ന.

Keywords: Kerala, Kasaragod, Death, Obituary, Sea, news, Top-Headlines,  Fisherman found dead in sea shore.

Post a Comment