പെർള: (www.kasargodvartha.com) കർഷകനെ വീട്ടുവളപ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. പെർള കാട്ടുകുക്കെ കുൻചിനടുക്ക വീട്ടിലെ ഗോപാല കൃഷ്ണ ഭട്ട് (86) ആണ് മരിച്ചത്.
ഞായറാഴ്ച വൈകീട്ട് നാലര മണിയോടെ വീട്ടുപറമ്പിലാണ് ഗോപാല കൃഷ്ണ ഭട്ടിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബദിയഡുക്ക പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോർ ടത്തിനായി കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി.
ഭാര്യ: ദേവകി. മക്കൾ: ഈസ, പദ്‌മശ്രീ. മരുമക്കൾ: മഹാലിംഗ, വീണ. സഹോദരങ്ങൾ: സർവേശ്വര ഭട്ട്, ചന്ദ്രശേഖര, പദ്‌മനാഭ, മഹാബല.
Keywords: News, Kerala, Top-Headlines, Death, farmer, Found Dead, Farmer found dead