Join Whatsapp Group. Join now!
Aster MIMS 10/10/2023

Water Leakage | ടൂറിസം പദ്ധതി പ്രദേശത്തേക്ക് പോകുന്ന കുടിവെള്ള പൈപ് പൊട്ടി ശുദ്ധജലം പാഴാകുന്നു; 'പരാതി അറിയിച്ചിട്ട് മാസങ്ങളായിട്ടും അനക്കമില്ല'; നടപടി സ്വീകരിക്കേണ്ടത് വാടര്‍ അതോറിറ്റിയാണെന്ന് ബിആര്‍ഡിസി എംഡി

Drinking water pipe leading to tourism project area breaks and wastes fresh water, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഉദുമ: (www.kasargodvartha.com) ബേക്കല്‍ ടൂറിസം പദ്ധതി പ്രദേശമായ പഞ്ചനക്ഷത്ര ഹോടെലിലേക്കടക്കം പോകുന്ന കുടിവെള്ള പൈപ് പൊട്ടി ശുദ്ധജലം പാഴാകുന്നു. ഉദുമ കാനറാ ബാങ്കിന് സമീപത്തെ പൈപ് ലൈന്‍ പൊട്ടിയാണ് വെള്ളം പാഴാകുന്നത്. പരാതി അറിയിച്ചിട്ട് മാസങ്ങളായിട്ടും അധികൃതര്‍ക്ക് അനക്കമില്ലെന്ന് പ്രദേശവാസികള്‍ പരാതിപ്പെട്ടു. ബിആര്‍ഡിസിയാണ് കുടിവെള്ള പദ്ധതി നടപ്പിലാക്കിയത്. പിന്നീട് ഇതിന്റെ നടത്തിപ്പ് ചുമതലയടക്കം വാടര്‍ അതോറിറ്റിക്ക് കൈമാറിയെന്ന് ബിആര്‍ഡിസി എംഡി ഷിജിന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. വാടര്‍ അതോറിറ്റിയാണ് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
             
Latest-News, Kerala, Kasaragod, Top-Headlines, Uduma, Complaint, Collapse, Water Authority, Drinking Water, Waste, Video, Drinking water pipe leading to tourism project area breaks and wastes fresh water.

നേരത്തെ ചെറിയ രീതിയിലാണ് വെള്ളം പാഴായിരുന്നത്. ഇപ്പോള്‍ വലിയ രീതിയിലാണ് വെള്ളം പാഴായിക്കൊണ്ടിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവ സ്ഥലം സന്ദര്‍ശിച്ച് അന്വേഷണം നടത്തിയപ്പോള്‍ കെ എസ് ടി പി റോഡിന്റെ നടുവിലെ ഡകില്‍ നിന്നാണ് വെള്ളം ചോരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് പ്രദേശത്തെ വാടര്‍ അതോറിറ്റിയുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന്‍ ബാലകൃഷ്ണന്‍ വ്യക്തമാക്കി.
        
Latest-News, Kerala, Kasaragod, Top-Headlines, Uduma, Complaint, Collapse, Water Authority, Drinking Water, Waste, Video, Drinking water pipe leading to tourism project area breaks and wastes fresh water.

കെ എസ് ടിപി റോഡ് നിര്‍മിക്കുമ്പോള്‍ ഇവിടെ മാന്‍ഹോള്‍ പണിയാത്തത് കൊണ്ട് എവിടെയാണ് പൈപ് പൊട്ടിയതെന്ന് കൃത്യമായി മനസിലാക്കാന്‍ റോഡ് അടച്ച് കൊണ്ട് കിളച്ച് പരിശോധിക്കേണ്ടി വരുമെന്നാണ് വാടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ പറയുന്നത്. ചട്ടഞ്ചാല്‍ മുനമ്പത്ത് നിന്നാണ് ബേക്കല്‍ ടൂറിസം പദ്ധതി പ്രദേശത്തേക്ക് വെള്ളം പമ്പ് ചെയ്‌തെത്തുന്നത്. ഉദുമയിലെ ലളിത് പഞ്ചനക്ഷത്ര ഹോടെലിലേക്കും പൊതുജനങ്ങള്‍ക്കും വിതരണം ചെയ്യുന്ന കുടിവള്ള പൈപാണ് പൊട്ടിയിരിക്കുന്നത്.

റോഡ് കിളക്കാന്‍ പി ഡബ്‌ള്യു ഡി അധികൃതരുടെ അനുമതി തേടാന്‍ നടപടി തുടങ്ങിയിട്ടുണ്ടെന്ന് വാടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി പഞ്ചായതിന്റെ ഭാഗത്ത് നിന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വാടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ എത്തിയിരുന്നുവെന്ന് ഗ്രാമപഞ്ചായത് പ്രസിഡന്റ് പി ലക്ഷ്മിയും കാസര്‍കോട് വാര്‍ത്തയോട് പ്രതികരിച്ചു.


ഇക്കാര്യത്തില്‍ ഇനി പി ഡബ്‌ള്യു ഡി അധികൃതരുടെ ഭാഗത്ത് നിന്നാണ് നടപടി ഉണ്ടാകേണ്ടത്. വിഷയത്തില്‍ എംഎല്‍എ അടക്കമുള്ളവരുടെ സമ്മര്‍ദം ഉണ്ടാകേണ്ടതുണ്ടെന്നും വാടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ പറയുന്നു. കലക്ടറും പ്രശ്നത്തില്‍ ഇടപെടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. വരാനിരിക്കുന്നത് കടുത്ത വേനലിന്റെ നാളുകളാണെന്നും അതിന് മുന്‍പ് വെള്ളം പാഴാകുന്നത് തടയണമെന്നുമാണ് പ്രദേശവാസികള്‍ വ്യക്തമാക്കുന്നത്.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Uduma, Complaint, Collapse, Water Authority, Drinking Water, Waste, Video, Drinking water pipe leading to tourism project area breaks and wastes fresh water.
< !- START disable copy paste -->

Post a Comment