Join Whatsapp Group. Join now!
Aster mims 04/11/2022

Suspended | ഭജനയെയും ഹിന്ദുത്വ സംഘടനകളെയും സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശിച്ചതായി ആരോപണം; മംഗ്‌ളൂറില്‍ വനം വകുപ്പ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

Derogatory comments on bhajans, Hindu outfits; Deputy zonal forest officer suspended, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മംഗ്‌ളുറു: (www.kasargodvartha.com) ഹിന്ദുത്വ സംഘടനകള്‍ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന പരാതിയില്‍ ആരോപണ വിധേയനായ കൊയില ഡെപ്യൂടി സോണല്‍ ഫോറസ്റ്റ് ഓഫീസര്‍ സഞ്ജീവ പൂജാരിയെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.
         
Latest-News, National, Top-Headlines, Karnataka, Mangalore, Suspension, Police, Controversy, Allegation, Derogatory comments on bhajans, Hindu outfits; Deputy zonal forest officer suspended.

ഹിന്ദുത്വ പ്രവര്‍ത്തകര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ എഴുതി, ഗ്രാമസഭാ യോഗത്തില്‍ ഹിരേബന്ദഡി ഗ്രാമവാസികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയില്ല എന്നിവ ചൂണ്ടിക്കാട്ടി പൂജാരിയെ സസ്പെന്‍ഡ് ചെയ്യാന്‍ മംഗ്‌ളൂറിലെ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ആന്‍ഡ് ഡിസിപ്ലിന്‍ അതോറിറ്റിയാണ് ഉത്തരവിട്ടത്.

നേരത്തെ, മതപരമായ വിഷയങ്ങളെക്കുറിച്ച് സഞ്ജീവ പൂജാരി സോഷ്യല്‍ മീഡിയയില്‍ നിരവധി കമന്റുകള്‍ പോസ്റ്റ് ചെയ്യുകയും ഇത് ഹിന്ദുത്വ പ്രവര്‍ത്തകരുടെ രോഷത്തിന് കാരണമാവുകയും ചെയ്തിരുന്നു. ഒരു മാസം മുമ്പ്, ഭജന പാടുന്നവരെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റുകള്‍ ഇട്ടതായും പരാതി ഉയര്‍ന്നിരുന്നു. ഇതോടെ അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്യണമെന്ന് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു.
              
Latest-News, National, Top-Headlines, Karnataka, Mangalore, Suspension, Police, Controversy, Allegation, Derogatory comments on bhajans, Hindu outfits; Deputy zonal forest officer suspended.

അപമര്യാദയായി പെരുമാറുന്നയാളും ഭജന പാടുന്നവരെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ എഴുതുകയും ചെയ്യുന്ന ഉദ്യോഗസ്ഥനെ മറ്റ് ജില്ലയിലേക്ക് സ്ഥലം മാറ്റണമെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് സഞ്ജീവ മറ്റന്തൂര്‍ എംഎല്‍എ വനംവകുപ്പിന് കത്ത് നല്‍കിയിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.

Keywords: Latest-News, National, Top-Headlines, Karnataka, Mangalore, Suspension, Police, Controversy, Allegation, Derogatory comments on bhajans, Hindu outfits; Deputy zonal forest officer suspended.
< !- START disable copy paste -->

Post a Comment