വായ്പ ബോധപൂർവം തിരിച്ചടക്കാതെ 50 വൻകിടക്കാരിൽ നിന്ന് ബാങ്കുകൾക്ക് കിട്ടാനുള്ളത് 92.570 കോടി രൂപയാണെന്ന് കേന്ദ്ര സർകാരിന്റെ കണക്കുകൾ പറയുന്നു. വൻകിട കോർപറേറ്റ് കംപനികൾക്ക് മതിയായ ജാമ്യ വസ്തുവില്ലാതെയാണ് വാരിക്കോരി വായ്പ നൽകുന്നതെന്നാണ് ആക്ഷേപം. ഇതിന്റെ ഭവിഷ്യത്ത് രാജ്യത്തെ ബാങ്കുകൾ നേരിട്ടുകൊണ്ടിരിക്കുന്നു. കഴിഞ്ഞ ആറു വർഷത്തിനിടെ 11.18 ലക്ഷം കോടി രൂപയുടെ കിട്ടാക്കടമാണ് വാണിജ്യ ബാങ്കുകൾ മാത്രം എഴുതിത്തള്ളിയതെന്ന് ധനകാര്യ മന്ത്രി പാർലമെന്റിൽ വെളിപ്പെടുത്തിയിരുന്നു. കടം തിരിച്ചടക്കാതെ തട്ടിപ്പ് നടത്തുന്ന വൻകിടക്കാരുടെ എണ്ണം രാജ്യത്ത് വർധിച്ചുവരുന്നതായി ധനകാര്യമന്ത്രാലയം പാർലമെന്റിൽ സമർപിച്ച രേഖയിലും വ്യക്തമാണ്.
അതേസമയം സാധാരണക്കാരുടെ വായ്പയുടെ തിരിച്ചടവ് വൈകിയത് കൊണ്ട് മാത്രം ജില്ലയിൽ നിരവധി വീടുകളും, സ്ഥലങ്ങളുമാണ് ബാങ്കുകളുടെ ജപ്തി നടപടികൾ നേരിടുന്നത്. കോവിഡ് കാലത്തെ മൊറോടോറിയം കാലയളവിലെ കൂട്ടുപലിശ ഒഴിവാക്കി നൽകുന്നതിന് പോലും ബാങ്കുകൾക്ക് ആർബിഐ നൽകിയ നിർദേശം പല ബാങ്കുകളും നടപ്പിലാക്കിയിരുന്നില്ല. കോവിഡ് പ്രതിസന്ധികാലത്തെ പലിശക്കുമേൽ കൂട്ടുപലിശ ഈടാക്കുന്ന ബാങ്കുകളുടെ നടപടി സുപ്രീംകോടതി ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു 'കോവിഡ് -19 റിലീഫ് സ്കീം'' കേന്ദ്രസർകാർ പ്രഖ്യാപിച്ചിരുന്നത്. ഇത് കണ്ടില്ലെന്ന് നടിച്ച് ബാങ്കുകൾ പലിശ ഈടാക്കുകയായിരുന്നുവെന്നാണ് ആക്ഷേപം.
ജപ്തി നടപടികൾ കൈകൊള്ളുന്നതിൽ പുനഃ പരിശോധന വേണമെന്ന് മൊഗ്രാൽ ദേശീയവേദി എക്സിക്യൂടീവ് യോഗം ആവശ്യപ്പെട്ടു. വൻകിടക്കാർക്ക് ഒരു നീതി, സാധാരണക്കാർക്ക് മറ്റൊരു നീതി എന്ന ബാങ്കുകളുടെ ഇരട്ടത്താപ്പ് നടപടികൾക്കെതിരെ പൊതുസമൂഹം പ്രതിരോധിക്കാൻ മുന്നോട്ടുവരണമെന്ന് യോഗം അഭിപ്രായപ്പെട്ടു. യോഗത്തിൽ പ്രസിഡണ്ട് സിദ്ദീഖ് റഹ്‌മാൻ അധ്യക്ഷത വഹിച്ചു. ജെനറൽ സെക്രടറി ടികെ ജഅഫർ സ്വാഗതവും, ട്രഷറർ മുഹമ്മദ് സ്മാർട് നന്ദിയും പറഞ്ഞു.
Keywords: Latest-News, Top-Headlines, News, Kerala, Kasaragod, Bank, Bank Loans, People, Meeting, Demand for re-examination of bank's foreclosure proceedings.
< !- START disable copy paste -->