നാരായണിയുടേത് തൂങ്ങി മരണമാണെന്നും ശ്രീനന്ദയുടേത് ശ്വാസം മുട്ടിയുള്ള മരണമാണെന്നും പോസ്റ്റ് മോര്‍ടം നടത്തിയ പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജിലെ പൊലീസ് സര്‍ജന്‍ ഡോ. ഗോപാലകൃഷ്ണന്‍ മൊഴി നല്‍കിയിട്ടുണ്ട്. മരണം സംബന്ധിച്ചുള്ള വിശദമായ റിപോര്‍ടിന് കോഴിക്കോട്ടെ സര്‍കാര്‍ ലാബില്‍ നിന്നുള്ള വിശദ പരിശോധന ഫലം കൂടി ലഭിക്കേണ്ടതുണ്ട്. ഇരുവരുടെയും മരണത്തിന് ഇടയാക്കിയ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല.
മരണം കാരണം അറിയുന്നതിനായി പൊലീസ് വിശദമായി അന്വേഷണം നടത്തിവരുന്നുണ്ട്. നാരായണി ഉപയോഗിച്ച് വന്നിരുന്ന മൊബൈല്‍ ഫോണ്‍ അടക്കം സൈബര്‍ സെലിന്റെ സഹായത്തോടെ പരിശോധിക്കും. ടൂറിസ്റ്റ് ബസ് ഡ്രൈവറായ നാരായണിയുടെ ഭര്‍ത്താവ് ചന്ദ്രന്‍ സ്‌കൂള്‍ കുട്ടികളുമായി ഊട്ടിയില്‍ ടൂര്‍ പോയ സമയത്താണ് സംഭവം നടന്നത്. മൃതദേഹത്തിന് ഒരു ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
ചന്ദ്രന്‍ ഫോണ്‍ വിളിച്ചിട്ടും നാരായണി എടുക്കാത്തതോടെ ബന്ധുവായ സുജിയെ വിളിച്ച് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ വീട്ടിലെത്തിയപ്പോഴാണ് മരണം പുറംലോകമറിഞ്ഞത്. നാരായണിയെ ചെറിയ നൈലോണ്‍ കയറില്‍ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയിലും ശ്രീനന്ദയെ കിടപ്പുമുറിയില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മരണകാരണം അറിയുന്നതിനായി ഭര്‍ത്താവില്‍ നിന്നും ബന്ധുക്കളില്‍ നിന്നും വരും ദിവസങ്ങളില്‍ പൊലീസ് മൊഴിയെടുക്കും.
Keywords: Latest-News, Kerala, Kasaragod, Top-Headlines, Bedakam, Investigation, Postmortem Report, Postmortem, Police, Death of mother and daughter: Post mortem preliminary report came out.
< !- START disable copy paste -->