Join Whatsapp Group. Join now!
Aster mims 04/11/2022

CPM | നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് സിപിഎം നേതാക്കള്‍ വീടുകളില്‍; ജനങ്ങളുമായി സംവദിച്ചും നിര്‍ദേശങ്ങള്‍ സ്വീകരിച്ചും ഗൃഹസന്ദര്‍ശനം തുടരുന്നു

CPM launches door-to-door campaign, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) പുതുവര്‍ഷത്തിന്റെ രണ്ടാംദിനവും വിശേഷങ്ങളറിയാന്‍ സിപിഎം നേതാക്കള്‍ വീടുകളിലെത്തി. കേരളത്തോടുള്ള കേന്ദ്ര അവഗണന ചര്‍ച ചെയ്തും എല്‍ഡിഎഫ് സര്‍കാരിന്റെ വികസന നയങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തിയും നടക്കുന്ന ഗൃഹസന്ദര്‍ശനം വേറിട്ട അനുഭവമാണ് സമ്മാനിക്കുന്നത്. പ്രാദേശിക വിഷയങ്ങളില്‍ ജനങ്ങളുമായി സംവദിച്ചും നിര്‍ദേശങ്ങള്‍ സ്വീകരിച്ചുമാണ് ഗൃഹസന്ദര്‍ശനം പുരോഗമിക്കുന്നത്.
               
Latest-News, Kerala, Kasaragod, Top-Headlines, CPM, Political-News, Politics, Campaign, CPM launches door-to-door campaign.

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന സര്‍കാരിന്റെ ഭരണ നേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സിപിഎം സംസ്ഥാന വ്യാപകമായി ഗൃഹസന്ദര്‍ശനം നടത്തുന്നത്. പൊളിറ്റ് ബ്യൂറോ അംഗങ്ങളും മന്ത്രിമാരും ഉള്‍പെടെയുള്ളവര്‍ തൊട്ട് പ്രദേശിക നേതാക്കള്‍ അടക്കമുള്ളവര്‍ ജനുവരി 21 വരെ വീടുകളിലെത്തും. സര്‍കാരിനെ കുറിച്ച് ജനങ്ങള്‍ക്ക് പറയാനുള്ള കാര്യങ്ങളും നേതാക്കള്‍ കേള്‍ക്കും.
             
Latest-News, Kerala, Kasaragod, Top-Headlines, CPM, Political-News, Politics, Campaign, CPM launches door-to-door campaign.

കാസര്‍കോട് ഏരിയാ സെക്രടറി കെ എ മുഹമ്മദ് ഹനീഫ് മൊഗ്രാല്‍പുത്തൂര്‍ കായിക്കോട്ടയിലും ജില്ലാകമിറ്റി അംഗങ്ങളായ ടി കെ രാജന്‍ ചെന്നിക്കരയിലും ടി എം എ കരീം നായന്മാര്‍മൂല പാണലത്തും വീടുകള്‍ സന്ദര്‍ശിച്ചു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, CPM, Political-News, Politics, Campaign, CPM launches door-to-door campaign.
< !- START disable copy paste -->

Post a Comment