city-gold-ad-for-blogger

Celebration | കണ്‍സ്ട്രക്ഷന്‍ വര്‍കേഴ്‌സ് സൂപര്‍ വൈസേഴ്‌സ് അസോസിയേഷന്‍ സില്‍വര്‍ ജൂബിലി ആഘോഷം ജനുവരി 26ന് കാസര്‍കോട്ട്

കാസര്‍കോട്: (www.kasargodvartha.com) കണ്‍സ്ട്രക്ഷന്‍ വര്‍കേഴ്‌സ് സൂപര്‍ വൈസേഴ്‌സ് അസോസിയേഷന്റെ (CWSA) സില്‍വര്‍ ജൂബിലി ആഘോഷം ജനുവരി 26ന് റിപബ്ലിക് ദിനത്തില്‍ കാസര്‍കോട് മുന്‍സിപല്‍ കോണ്‍ഫറന്‍സ് ഹോളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചെയര്‍മാന്‍ പി ശിവാനന്ദന്‍ പതാക ഉയര്‍ത്തും. റിപബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ദേശീയ പതാക സംസ്ഥാന പ്രസിഡണ്ട് ബാലകൃഷ്ണന്‍ കോഴിക്കോട് ഉയര്‍ത്തി അഭിവാദ്യം ചെയ്യും.
          
Celebration | കണ്‍സ്ട്രക്ഷന്‍ വര്‍കേഴ്‌സ് സൂപര്‍ വൈസേഴ്‌സ് അസോസിയേഷന്‍ സില്‍വര്‍ ജൂബിലി ആഘോഷം ജനുവരി 26ന് കാസര്‍കോട്ട്

ആഘോഷ പരിപാടി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എ ആര്‍ മോഹനന്‍ അധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ, കലാ, കായിക മേഖലകളില്‍ ഉന്നത സ്ഥാനം കരസ്ഥമാക്കിയ അംഗങ്ങളുടെ മക്കളെ എന്‍എ നെല്ലിക്കുന്ന് എംഎല്‍എ അനുമോദിക്കും. സംസ്ഥാന ഭാരവാഹികള്‍ക്ക് സ്വീകരണം, ഇന്‍ഷുറന്‍സ് പദ്ധതി ഉദ്ഘാടനം, റേറ്റ് കാര്‍ഡ് വിതരണം എന്നിവയും നടക്കും.
                
Celebration | കണ്‍സ്ട്രക്ഷന്‍ വര്‍കേഴ്‌സ് സൂപര്‍ വൈസേഴ്‌സ് അസോസിയേഷന്‍ സില്‍വര്‍ ജൂബിലി ആഘോഷം ജനുവരി 26ന് കാസര്‍കോട്ട്

റേറ്റ് കാര്‍ഡ് വിതരണ ഉദ് ഘാടനത്തില്‍ ലെന്‍സ്ഫെഡ് സംസ്ഥാന പ്രസിഡണ്ട് എസ് വിനോദ് കുമാര്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ സംഘാടകസമിതി ചെയര്‍മാന്‍ പി ശിവാനന്ദന്‍, കണ്‍വീനര്‍ സീതാരാമ, സംസ്ഥാന വൈസ് പ്രസിഡന്റ് പിആര്‍ ശശി, ജില്ലാ പ്രസിഡണ്ട് എ ആര്‍ മോഹനന്‍, സെക്രടറി അരവിന്ദാക്ഷന്‍ തൃക്കരിപ്പൂര്‍, ട്രഷറര്‍ പി സുനില്‍ പരപ്പ എന്നിവര്‍ പങ്കെടുത്തു.



Keywords:  Latest-News, Kerala, Kasaragod, Top-Headlines, Press Meet, Video, Conference, Celebration, Rajmohan Unnithan, Construction Workers Supervisers Association Silver Jubilee Celebration on 26th January.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia