Join Whatsapp Group. Join now!
Aster mims 04/11/2022

Seminar | സിഎം അബ്ദുല്ല മൗലവി അഞ്ചാമത് സ്മാരക പ്രഭാഷണവും ഏകദിന സെമിനാറും ജനുവരി 17ന് കളനാട്ട്

CM Abdullah Maulavi 5th Memorial Lecture and One Day Seminar on January 17, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) ഖാസി സിഎം അബ്ദുല്ല മൗലവിയുടെ സ്മരണാര്‍ഥം മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ദാറുല്‍ ഇര്‍ശാദ് അകാഡമി പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ ഇമാദും വിദ്യാര്‍ഥി സംഘടന ദിശയും സംയുക്തമായി സംഘടിപ്പിക്കുന്ന സിഎം അബ്ദുല്ല മൗലവി അഞ്ചാമത് സ്മാരക പ്രഭാഷണവും ഏകദിന സെമിനാറും ജനുവരി 17ന് കളനാട് കെ എച് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
                
Latest-News, Kerala, Kasaragod, Top-Headlines, Seminar, Press Meet, Video, Memorial, CM Abdullah Maulavi 5th Memorial Lecture and One Day Seminar on January 17.

'ലിബറലിസം വിചാരണ ചെയ്യപ്പെടുന്നു' എന്ന തലക്കെട്ടില്‍ നടക്കുന്ന സെമിനാര്‍ പാണക്കാട് സയ്യിദ് മുഈന്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഉപാധ്യക്ഷന്‍ യു എം അബ്ദുര്‍ റഹ്മാന്‍ മൗലവി അധ്യക്ഷത വഹിക്കും. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. ഖാദര്‍ മാങ്ങാട് സ്മാരക പ്രഭാഷണം നടത്തും.

ആദ്യ സെഷനില്‍ ദാറുല്‍ ഇര്‍ശാദ് അകാഡമി പ്രിന്‍സിപല്‍ ജാബിര്‍ ഹുദവി ചാനടുക്കം ആമുഖ പ്രഭാഷണവും എല്‍ജിബിടിക്യൂ രാഷ്ട്രീയം: ആനന്ദ രാഷ്ട്രീയക്കാരുടെ നരകം എന്ന വിഷയത്തില്‍ റശീദ് ഹുദവി ഏലംകുളവും ലിബറലിസം: അവകാശത്തില്‍ നിന്നും ആനന്ദത്തിലേക്കുള്ള ദൂരം എന്ന വിഷയത്തില്‍ ഡോ. മുഈന്‍ ഹുദവി മലയമ്മയും വിഷയാവതരണം നടത്തും.
             
Latest-News, Kerala, Kasaragod, Top-Headlines, Seminar, Press Meet, Video, Memorial, CM Abdullah Maulavi 5th Memorial Lecture and One Day Seminar on January 17.

നുഅമാന്‍ ഹുദവി പള്ളങ്കോട് ആമുഖ ഭാഷണം നടത്തുന്ന രണ്ടാം സെഷനില്‍ അജ്‌നാസ് വാഫി വൈത്തിരി നവനാസ്തികത: പുതിയ മതത്തിലെ നിരര്‍ഥകത എന്ന വിഷയത്തിലും അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി ലിബറല്‍ കാലത്തെ മുസ്ലിം, ഇസ്ലാം എന്ന വിഷയത്തിലും വിഷയാവതരണം നടത്തും. അഡ്വ. ഹനീഫ് ഹുദവി ദേലംപാടി സെമിനാറിന് സമാപന സന്ദേശം കൈമാറും.

ഇമാദ് പ്രസിഡണ്ട് മുസ്ത്വഫ ഹുദവി തിരുവട്ടൂര്‍, ജെനറല്‍ സെക്രടറി സുഹൈല്‍ ഹുദവി മുക്കൂട്, ട്രഷറര്‍ മസ്ഊദ് ഹുദവി മുണ്ട്യത്തടുക്ക, അലി ഇര്‍ശാദി പുണ്ടൂര്‍, ഫവാസ് ബല്ലാകടപ്പുറം എന്നിവര്‍ സംസാരിക്കും സ്വാഗത സംഘം ചെയര്‍മാന്‍ അബ്ദുല്‍ ഖാദിര്‍ കുന്നില്‍ അധ്യക്ഷത വഹിക്കുന്ന സമാപന സമ്മേളനത്തില്‍ സമസ്ത ജില്ലാ സെക്രടറി അബ്ദുല്‍ ഖാദര്‍ മദനി പള്ളങ്കോട് പ്രാര്‍ഥന നിര്‍വഹിക്കും. യുഎം അബ്ദുര്‍ റഹ്മാന്‍ മൗലവി ഉദ്ഘാടനം ചെയ്യും. സയ്യിദ് ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട്, അഡ്വ. ഹനീഫ് ഹുദവി ദേലമ്പാടി, പ്രഭാഷണം നടത്തും.


എസ്‌കെഎസ്എസ്എഫ് ജില്ലാ ജെനറല്‍ സെക്രടറി ഫാറൂഖ് ദാരിമി കൊല്ലമ്പാടി മനുഷ്യജാലിക പ്രചാരണ പ്രഭാഷണം നടത്തും. അബ്ദുല്‍ അസീസ് അശ്‌റഫി പാണത്തൂര്‍ മജ്‌ലിസുന്നൂറിന് നേതൃത്വം നല്‍കും. വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം കണ്‍വീനര്‍ അബ്ദുല്ലഹാജി കോഴിത്തിടില്‍, മുസ്ത്വഫ ഹുദവി തിരുവട്ടൂര്‍, സുഹൈല്‍ ഹുദവി മുക്കൂട്, ജാബിര്‍ ഹുദവി ചാനടുക്കം എന്നിവര്‍ സംബന്ധിച്ചു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Seminar, Press Meet, Video, Memorial, CM Abdullah Maulavi 5th Memorial Lecture and One Day Seminar on January 17.
< !- START disable copy paste -->

Post a Comment