മംഗ്‌ളുറു: (www.kasargodvartha.com) കൊടും കുറ്റവാളി സാന്‍ട്രോ രവി എന്ന കെഎസ് മഞ്ചുനാഥിനെതിരായ അന്വേഷണം രണ്ടാം ഭാര്യ നല്‍കിയ പീഡന പരാതിയില്‍ മാത്രം ഒതുക്കാതെ പ്രത്യേക സംഘം. ക്രമസമാധാന ചുമതലയുള്ള എഡിജിപി അലോക് കുമാര്‍ നേരത്തെ നടത്തിയ പ്രഖ്യാപനം തിരുത്തിയാണ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്‌മെന്റ് (CID) അന്വേഷണം. സിഐഡി വിഭാഗം ഡിവൈ എസ് പി നരസിംഹ മൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘം പ്രതിയുടെ ഉന്നത ബന്ധങ്ങളുള്‍പ്പെടെയാണ് അന്വേഷിക്കുന്നത്. കേസ് അന്വേഷണം കൈമാറിക്കിട്ടിയതിന് പിന്നാലെ സിഐഡി വിഭാഗം ഡിജിപി പവന്‍ജീത് സിങ് സന്തു മൈസൂറുവില്‍ എത്തി സിറ്റി പൊലീസ് കമീഷണര്‍ ബി രമേശ്, ജില്ലാ പൊലീസ് സൂപ്രണ്ട് സീമ ലട്കര്‍ എന്നിവരുമായി ചര്‍ച നടത്തി.
മുഖ്യധാരാ പദവികളില്‍ നിന്ന് മാറ്റിനിറുത്തപ്പെട്ടതില്‍ അസംതൃപ്തരായ പൊലീസ് ഉദ്യോഗസ്ഥരാണ് സിഐഡി തലപ്പത്തുള്ളതെന്നാണ് സൂചന. ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ ഉള്‍പ്പെട്ട് ഭരണത്തണല്‍ തേടുന്ന മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ സാന്‍ട്രോ രവിയുടെ അറസ്റ്റ് വൈകിച്ചു എന്ന ആരോപണം നിലവിലുണ്ട്.
അതേസമയം, മുഖ്യമന്ത്രിയുടെ മകന്‍, ആരോഗ്യ മന്ത്രി അറഗ ജ്ഞാനേന്ദ്ര, പ്രൈമറി വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ്, ആരോഗ്യ മന്ത്രി കെ സുധാകര്‍ എന്നിവര്‍ക്കൊപ്പമുള്ള രവിയുടെ പടങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. കൊടുംകുറ്റവാളിക്ക് എങ്ങിനെ ഉന്നത ബന്ധങ്ങള്‍? ബന്ധങ്ങള്‍ ഏതു രീതിയില്‍ ഉപയോഗിച്ചു തുടങ്ങിയ കാര്യങ്ങളും വിവിധ തലത്തിലുള്ള പതിനാല് കേസുകള്‍ക്കൊപ്പം സിഐഡി അന്വേഷിക്കുന്നു.
അതിനിടെ മംഗ്‌ളൂറിനടുത്ത ബണ്ട് വാളില്‍ ഏറെ നാളായി നിറുത്തിയിട്ട നിലയില്‍ കണ്ടെത്തിയ കാര്‍ സാന്‍ട്രോ രവി ഉപയോഗിച്ചിരുന്നതാണെന്ന അഭ്യൂഹം പരന്നു. കാസര്‍ക്കോട്-കര്‍ണാടക അതിര്‍ത്തിയില്‍ ബിസി റോഡില്‍ ഭാരത് സ്റ്റോര്‍ പരിസരത്താണ് കേരള റജിസ്‌ട്രേഷന്‍ നമ്പറിലുള്ള ടൊയോട ഇനോവ കാര്‍ കിടക്കുന്നത്. ഈ വാഹനം കേരള മോടോര്‍ വാഹന വകുപ്പ് അജ്ഞാത കാരണങ്ങളാല്‍ കരിമ്പട്ടികയില്‍ പെടുത്തിയതാണെന്നാണ് കര്‍ണാടക പൊലീസിന് ലഭ്യമായ വിവരം. സബീബ് അശ്റഫ് എന്നയാളുടെ പേരിലാണ് കാറിന്റെ രേഖകള്‍.
Keywords: Latest-News, Karnataka, National, Top-Headlines, Mangalore, Crime, Investigation, Police, CID takes up probe in 'Santro' Ravi case.
< !- START disable copy paste -->