പറമ്പില്‍ മേയാന്‍ കെട്ടിയ ആടിനെ കാണാനില്ലെന്ന് കാണിച്ച് പുങ്ങംചാല്‍ പറാടാങ്കയത്തെ കാനത്തില്‍ സന്തോഷ് നല്‍കിയ പരാതിയെ തുടര്‍ന്ന് വെള്ളരിക്കുണ്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന ആട് കളവ് കേസ് തെളിഞ്ഞത്. ചാളിയും സത്യനും ചേര്‍ന്ന് വേട്ടപട്ടിയെ കൊണ്ട് ആടിനെ പിടികൂടി തല്ലിക്കൊന്നതിന് ശേഷം ഇറച്ചിയായി വില്‍പന നടത്തിയെന്നാണ് പൊലീസ് പറയുന്നത്.
'ചാളി ആടിനെ വേട്ടയാടി പിടിക്കാന്‍ ഉപയോഗിച്ചത് സത്യന്റെ നായ്ക്കളെയായിരുന്നു. ഉടുമ്പ്, പന്നി, മുയല്‍, കാട്ടുകോഴി എന്നിവയെ പിടിക്കാന്‍ പരിശീലനം ലഭിച്ച നായ്ക്കളാണ് സത്യന്റേത്. ചാളിയുമായി അടുത്ത ബന്ധം പുലര്‍ത്തിവരുന്നയാളാണ് ഇയാള്‍. അറസ്റ്റ് ചെയ്ത സത്യനെ തെളിവെടുപ്പിന്റെ ഭാഗമായി ആടിനെ പിടികൂടിയ പാറാടങ്കയത്ത് എത്തിച്ചു. ആടിനെ തല്ലിക്കൊല്ലാന്‍ ഉപയോഗിച്ച മരക്കൊമ്പും കെട്ടാന്‍ ഉപയോഗിച്ച കയറും കണ്ടെടുത്തു. നടപടികള്‍ക്ക് ശേഷം സത്യനെ കോടതിയില്‍ ഹാജരാക്കി, പൊലീസ് പറഞ്ഞു.
Keywords: Latest-News, Kerala, Kasaragod, Vellarikundu, Top-Headlines, Crime, Arrested, Case of killing goat and selling meat; youth arrested.
< !- START disable copy paste -->