Join Whatsapp Group. Join now!
Aster mims 04/11/2022

Arrested | യുവതിയെ പീഡിപ്പിച്ചതായി പരാതി; ബ്രസീല്‍ ഫുട്‌ബോളര്‍ ഡാനി ആല്‍വസ് അറസ്റ്റില്‍

Brazil footballer Dani Alves arrested over alleged molestation #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ

ബാര്‍സിലോന: (www.kasargodvartha.com) ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം ഡാനി ആല്‍വസ് അറസ്റ്റില്‍. ലൈംഗികാതിക്രമ കേസിലാണ് താരത്തെ സ്‌പെയിനിലെ ബാര്‍സിലോന പൊലീസ് അറസ്റ്റ് ചെയ്തത്. ഡിസംബര്‍ 31ന് പുതുവര്‍ഷ ആഘോഷത്തിനിടെ ബാര്‍സിലോനയിലെ നിശാ ക്ലബില്‍ വച്ച് ഡാനി ആല്‍വസ് ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.

എന്നാല്‍, ഡാനി ആല്‍വസ് ആരോപണം നിഷേധിച്ചതായി സ്പാനിഷ് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. ബാഴ്സലോണ, യുവന്റസ്, പാരീസ് സെന്റ് ജെര്‍മെയ്ന്‍ എന്നിവയുള്‍പ്പെടെ നിരവധി എലൈറ്റ് ക്ലബ്ബുകള്‍ക്കൊപ്പം പ്രധാന കിരീടങ്ങള്‍ നേടിയ ആല്‍വ്‌സ് ലോക ഫുട്ബോളിലെ ഏറ്റവും വിജയകരമായ കളിക്കാരിലൊരാളാണ്.

News, World, arrest, Arrested, Football, Molestation, Crime, complaint, case, Brazil footballer Dani Alves arrested over alleged molestation.

Keywords: News, World, arrest, Arrested, Football, Top-Headlines, Molestation, Crime, complaint, case, Brazil footballer Dani Alves arrested over alleged molestation.

Post a Comment