സൂപ്പി വാണിമേൽ
മംഗ്ളുറു: (www.kasargodvartha.com) പ്രി യൂനിവേഴ്സിറ്റി കോളജ് വിദ്യാർഥിനി വിഷം അകത്ത് ചെന്ന് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ബിജെപി പ്രവർത്തകനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചികമംഗളൂർ ജില്ലയിലെ കെ നിതേഷ്(25) ആണ് അറസ്റ്റിലായത്.
ചികമംഗളൂറിലെ കോളജ് വിദ്യാർഥിനി ദീപ്തി (17) യെ വിഷം അകത്ത് ചെന്ന നിലയിൽ ഈ മാസം 10ന് മംഗ്ളുറു എജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 14ന് മരിച്ചു. ദീപ്തിയുടെ ഡയറിക്കുറിപ്പിൽ നിതേഷുമായുള്ള പ്രണയം, ചതി, ഫോൺ അറ്റൻഡ് ചെയ്യാത്ത പ്രയാസം തുടങ്ങിയ കാര്യങ്ങൾ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ഇതുകണ്ട രക്ഷിതാക്കൾ സംഭവം നടന്ന കുദ്രെമുഖ് പ്രദേശത്തെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും കേസെടുക്കാൻ കൂട്ടാക്കിയില്ലെന്ന് ആരോപണമുണ്ട്. ജില്ല പൊലീസ് സൂപ്രണ്ടിന് പരാതി നൽകിയതിനെത്തുടർന്നാണ് പോക്സോ ചുമത്തി കേസെടുത്തത്.
Keywords: News, National, Mangalore, Top-Headlines, arrest, Arrested, Death, Student, BJP, Police, BJP worker arrested in Chikkamagaluru over minor girl’s death case.