city-gold-ad-for-blogger

School Fest | ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലോത്സവം: സാമൂഹ്യ മാധ്യമങ്ങളിലെ താരം ആവണി കലാതിലകം

കാഞ്ഞങ്ങാട്: (www.kasargodvartha.com) ബന്തടുക്കയില്‍ നടന്ന ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലോത്സവത്തില്‍ കാഞ്ഞങ്ങാട് കോട്ടപ്പാറയിലെ ആവണി കലാതിലകമായി തെരഞ്ഞെടുക്കപ്പെട്ടു. കലോത്സവത്തില്‍ പങ്കെടുത്ത ഇനങ്ങളിലെല്ലാം മിന്നും വിജയം സ്വന്തമാക്കിയാണ് ആവണി നേട്ടം കരസ്ഥമാക്കിയത്.
                
School Fest | ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലോത്സവം: സാമൂഹ്യ മാധ്യമങ്ങളിലെ താരം ആവണി കലാതിലകം

അടുത്തിടെ വാര്‍ത്താപ്രാധാന്യം നേടിയ, നിറയെ പക്ഷിക്കൂടുകള്‍ ഉണ്ടായിരുന്ന വലിയ വൃക്ഷം മുറിച്ചിട്ട സംഭവം ഹൃദയഭേദകമായി വേദിയില്‍ അവതരിപ്പിച്ച് മോണോ ആക്ടില്‍ ഒന്നാം സ്ഥാനം നേടിയ ആവണി, ഗ്രൂപ് ഡാന്‍സ്, ലളിതഗാനം, നാടോടി നൃത്തം, ദേശഭക്തി ഗാനം എന്നീ ഇനങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ചു.
          
School Fest | ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലോത്സവം: സാമൂഹ്യ മാധ്യമങ്ങളിലെ താരം ആവണി കലാതിലകം

ആവണി ആവൂസ് എന്ന പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധേയയാണ് ഈ മിടുക്കി. രാകേഷ് കുമാര്‍ - ശിവാജ്ഞന ദമ്പതികളുടെ മകളായ ആവണി നെല്ലിത്തറ സരസ്വതി വിദ്യാനികേതനിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. സഹോദരന്‍: ശിവകേദാര്‍.

Keywords:  Latest-News, Kerala, Kasaragod, Kanhangad, Top-Headlines, School-Fest, School, Festival, School-Kalolsavam, Kalolsavam, Bharatiya Vidyaniketan District Arts Festival: Avani selected as Kalathilakam.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia