മൊത്തം 31,800 നിരോധിത പാന്‍മസാല പുകയില ഉത്പന്നങ്ങള്‍ അടങ്ങിയ പാകറ്റുകളാണ് പിടികൂടിയത്. മംഗ്‌ളൂറില്‍ നിന്ന് നിന്നും കൊച്ചിയിലേക്ക് പാര്‍സല്‍ കൊണ്ടുപോകുന്ന കണ്ടയ്‌നര്‍ ലോറിയുടെ ഡ്രൈവര്‍ കാബിനിലാണ് പാന്‍മസാല ചാക്കുകെട്ടുകള്‍ സൂക്ഷിച്ചിരുന്നത്. വാഹന പരിശോധനയില്‍ മേല്‍പറമ്പ് സ്റ്റേഷനിലെ ഹിതേഷ്, കലേഷ്, വിജേഷ്, ലനീഷ്, സുഭാഷ്, സക്കറിയ എന്നീ പൊലീസുദ്യോഗസ്ഥരും പങ്കെടുത്തു.
ലഹരി കടത്തുകള്‍ പിടികൂടുന്നതിന് ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന എല്ലാ പൊലീസ് സ്റ്റേഷന്‍ പരിധികളിലും കര്‍ശനമായ വാഹന പരിശോധനകള്‍ നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇനിയും കര്‍ശന പരിശോധനകള്‍ തുടരുമെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു.
Keywords: Latest-News, Kerala, Kasaragod, Top-Headlines, Crime, Arrested, Police, Banned tobacco products seized; driver arrested.
< !- START disable copy paste -->