ഞായറാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ഈ സമയത്ത് സുധീഷും ഭാര്യയും കുട്ടികളും നാട്ടിലെ ഒരു ക്ലബിന്റെ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു. 60 വയസ് കഴിഞ്ഞ പിതാവ് മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. അഖിൽ നിരന്തരം കോളിങ് ബെൽ അടിച്ച് കൊണ്ട് ശബ്ദം ഉണ്ടാക്കിയപ്പോൾ വാതിൽ തുറന്ന് പുറത്തുവന്ന പിതാവിനോട് സുധീഷിനെ അന്വേഷിക്കുകയും ഇല്ലെന്ന് പറഞ്ഞപ്പോൾ താൻ ആരാണ് എന്ന് കാണിച്ചു കൊടുക്കാമെന്ന് പറഞ്ഞ് വാതിൽ വലിച്ചടക്കുകയായിരുന്നുവെന്നും സുധീഷ് വീട്ടിൽ ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം വീട്ടിലേക്കുള്ള വഴിയിൽ ഒപ്പമുള്ളവരോടൊപ്പം അഖിൽ കാത്തുനിന്നുവെന്നും പരാതിയിൽ പറയുന്നു.
ഇതിനിടയിൽ കാറിൽ പോവുകയായിരുന്ന സുധീഷിന്റെ സുഹൃത്തുക്കൾ വിവരം വിളിച്ചറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസിനെ അറിയിച്ച് വീട്ടിൽ എത്തിയപ്പോഴേക്കും സംഘം സ്ഥലം വിട്ടിരുന്നു. കഴിഞ്ഞ ദിവസം വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് യുവാക്കളെ എംഡിഎംഎ മയക്കുമരുന്നുമായി പൊലീസ് പിടികൂടിയിരുന്നു. ഇതിന് തൊട്ടുമുമ്പുള്ള ദിവസവും മയക്കുമരുന്ന് പിടികൂടിയിരുന്നു.
ഇതുസംബന്ധിച്ചുള്ള വാർത്ത നൽകിയതിന്റെ പേരിലാണ് മാധ്യമ പ്രവർത്തകനെ തേടി അഖിലും സംഘവും എത്തിയതെന്നാണ് ആരോപണം. തിങ്കളാഴ്ച രാവിലെ പരാതി നൽകിയതോടെ ചിറ്റാരിക്കാൽ ഇൻസ്‌പെക്ടർ രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തിൽ നടത്തി പ്രാഥമിക അന്വേഷണം നടത്തി അഖിലിനെതിരെൽ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു. അഖിലിന്റെ പേരിൽ നിലവിൽ ഉള്ള മറ്റു കേസുകൾ നോക്കി കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും മാധ്യമപ്രവർത്തകർക്ക് സ്വതന്ത്രമായി പ്രവർത്തനം നടത്താനുള്ള സാഹചര്യം ഒരുക്കുമെന്നും ചിറ്റാരിക്കാൽ ഇൻസ്‌പെക്ടർ പറഞ്ഞു.
വെള്ളരിക്കുണ്ട് പ്രസ് ഫോറം ജോ. സെക്രട്ടറി കൂടിയായ സുധീഷിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രസ് ഫോറം പ്രതിഷേധിച്ചു. സംഭവം നീതീകരിക്കാൻ കഴിയില്ലെന്നും കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ഡാജി ഓടയ്ക്കൽ അധ്യക്ഷത വഹിച്ചു.
Keywords: Latest-News, News, Top-Headlines, Police, Case, Threatened, Complaint, Vellarikundu, Chittarikkal, Police Station, Kasaragod, Assault complaint; Police booked.