60 ദിവസത്തെ നോട്ടീസിന്റെ ഫലമായി പിരിച്ചുവിടൽ മാർച്ച് 19 മുതൽ ആരംഭിക്കും. അതുവരെ പിരിച്ചുവിടുന്ന ജീവനക്കാർക്ക് ശമ്പളം നൽകുന്നത് തുടരും. പക്ഷേ അതുവരെ അവരെക്കൊണ്ട് ജോലി ചെയ്യിപ്പിക്കില്ലെന്നാണ് വിവരം. നേരത്തെയുള്ള കൂട്ട പിരിച്ചുവിടലുകൾക്ക് ശേഷം വരുന്ന പുതിയ നീക്കം, ടെക് ജീവനക്കാർക്ക് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഏകദേശം 10,000 ജീവനക്കരെ പിരിച്ചുവിടുമെന്ന് മൈക്രോസോഫ്റ്റും ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു. ടെക് വ്യവസായത്തിന് പ്രയാസകരമായ രണ്ട് വർഷങ്ങൾ മുന്നിലുണ്ടെന്ന് മൈക്രോസോഫ്റ്റ് സിഇഒ പ്രവചിച്ചിരുന്നു.
നവംബറിലാണ് ആമസോൺ ആദ്യ റൗണ്ട് പിരിച്ചുവിടൽ ആരംഭിച്ചത്. ഹാർഡ്‌വെയറിലെയും സേവനങ്ങളിലെയും അംഗങ്ങൾ, ഹ്യൂമൻ റിസോഴ്‌സ്, റീട്ടെയിൽ ടീമുകൾ എന്നിവയുൾപ്പെടെ ഏകദേശം 10,000 പേരെ ഇത് ബാധിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ജനുവരിയിൽ, ആമസോൺ പിരിച്ചുവിടലുകളും എണ്ണവും സ്ഥിരീകരിച്ചു. ബുധനാഴ്ചത്തെ പിരിച്ചുവിടൽ ഉൾപ്പെടെ 2023 ൽ 18,000 ജീവനക്കാർക്ക് ജോലി നഷ്ടമാകുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. കമ്പനിയുടെ വെബ്‌സൈറ്റിൽ പോസ്‌റ്റുചെയ്‌ത സിഇഒ ആൻഡി ജാസിയുടെ അറിയിപ്പ് പ്രകാരം പിരിച്ചുവിടുന്ന ജീവനക്കാർക്ക് അറിയിപ്പ് 18 മുതൽ ലഭിച്ച് തുടങ്ങും.
മറ്റ് കമ്പനികളെ അപേക്ഷിച്ച് ആമസോണിന്റെ പിരിച്ചുവിടൽ വളരെ വലുതാണ്. അതേസമയം ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടുന്നതിൽ കമ്പനി ഒറ്റയ്ക്കല്ല. കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം ചിലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി മെറ്റാ, സ്‌നാപ്പ്, ഡോർഡാഷ്, മൈക്രോസോഫ്റ്റ് എന്നിവ പോലുള്ള വമ്പൻ കമ്പനികൾ 2022-ലും 2023-ലും നൂറുകണക്കിന് അല്ലെങ്കിൽ ആയിരക്കണക്കിന് പേരെ പിരിച്ചുവിടാൻ പദ്ധതിയിടുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. കണക്കുകൾ അനുസരിച്ച്, വലിയ ടെക് കമ്പനികൾ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഏകദേശം 60,000 ജീവനക്കാരെ പിരിച്ചുവിട്ടു. അതേസമയം ടെക് മേഖലയിൽ മൊത്തത്തിൽ 2022 മുതൽ ഏകദേശം 300,000 പിരിച്ചുവിടലുകൾ ഉണ്ടായിട്ടുണ്ട്.

Keywords: Latest-News, News, Top-Headlines, Worker, Technology, Crisis, World, Amazon Begins Another Round Of Job Cut Campaign, Announces Lay Off Of Over 2300 Employees.