Join Whatsapp Group. Join now!
Aster MIMS 25/06/2023

Allegations | ജിബിജി ചെയർമാൻ വിനോദ് കുമാർ സിനിമയെടുക്കാമെന്ന് പറഞ്ഞും തട്ടിപ്പ് നടത്തിയതായി ആരോപണം; നാട്ടുകാർ മുന്നറിയിപ്പ് നൽകിയതോടെ പ്രഖ്യാപിച്ച ദിവസം തന്നെ പിന്മാറിയെന്ന് സംവിധായകൻ

Allegation that Vinod Kumar cheated by in the name of film#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) 800 കോടിയോളം രൂപയുടെ നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതിയായ ജിബിജി ചെയർമാൻ വിനോദ് കുമാർ സിനിമയെടുക്കാമെന്ന് പറഞ്ഞും തട്ടിപ്പ് നടത്തിയതായി ആരോപണം. സ്വന്തമായി വീടില്ലാത്ത കുടുംബത്തിലെ ഒരു കുട്ടിക്ക് വീട് എന്ന ആശയവുമായി 'കൂട്ടുകാരിക്ക് ഒരു വീട്' എന്ന സിനിമ എടുക്കാനാണ് പദ്ധതിയിട്ടത്. ജിബിജി ചാരിറ്റബിള്‍ ഫൗന്‍ഡേഷന്റെ ബാനറിലാണ് വിനോദ് കുമാര്‍ ചിത്രം നിർമിക്കാൻ തീരുമാനിച്ചത്. കാസർകോട് പ്രസ് ക്ലബിൽ വാർത്താസമ്മേളനം നടത്തി സംവിധായകൻ ഗോപി കുറ്റിക്കോലിനൊപ്പം ചേർന്നാണ് ഇതിന്റെ പ്രഖ്യാപനം നടത്തിയത്.

Latest-News, Top-Headlines, Kerala, Kasaragod, Fraud, Police, Arrested, Kundamkuzhi, Film, Allegation that Vinod Kumar cheated by in the name of film.

അതേസമയം, നാട്ടുകാർ മുന്നറിയിപ്പ് നൽകിയതോടെ പ്രഖ്യാപിച്ച ദിവസം തന്നെ സിനിമയിൽ നിന്ന് പിന്നീട് പിന്മാറിയെന്ന് സംവിധായകൻ ഗോപി കുറ്റിക്കോൽ കാസർകോട് വാർത്തയോട് പ്രതികരിച്ചു. ജിബിജി ഓഫീസിന്റടുത്ത് കട നടത്തുന്ന തന്റെ സുഹൃത്ത് അരവിന്ദന്റെ ഗൃഹപ്രവേശന ദിവസമാണ് അവിചാരിതമായി അവിടെ കണ്ട വിനോദ് തന്നെ സിനിമാ നിർമാണത്തിനായി സമീപിക്കുന്നതെന്ന് ഗോപി കുറ്റിക്കോൽ വ്യക്തമാക്കി.

വാർത്താസമ്മേളനം നടത്തി സിനിമാ പ്രഖ്യാപനം നടത്താമെന്ന് വിനോദ് കുമാർ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇതുമായി മുന്നോട്ട് വന്നത്. വാർത്താസമ്മേളനം നടത്തിയ ദിവസം തന്നെ നാട്ടിൽ തിരിച്ചെത്തിയപ്പോൾ വിനോദ് തട്ടിപ്പുകാരൻ ആണെന്നും അയാളുമായി ഒരുതരത്തിലുള്ള ഇടപാടുകളും നടത്തരുതെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകിയതോടെ പ്രൊജക്ടിൽ നിന്ന് പിന്മാറി. സിനിമയുമായി ബന്ധപ്പെട്ട കരാറുകളൊന്നും തയ്യാറാക്കിയിരുന്നില്ലെന്നും അതുകൊണ്ട് തന്നെ നിയമപരമായ ഒരു ബാധ്യതയും ഉണ്ടായിരുന്നില്ലെന്നും ഗോപി കുറ്റിക്കോൽ കൂട്ടിച്ചേർത്തു.

കൂട്ടുകാരിക്ക് ഒരു വീട് എന്ന സിനിമ ചെയുമ്പോൾ പാവപ്പെട്ട ഒരുകുട്ടിക്ക് താമസ യോഗ്യമായ വീട് നിര്‍മിച്ചു നൽകുമെന്നായിരുന്നു പ്രധാന പ്രഖ്യാപനം. കാസര്‍കോട് കേന്ദ്രീകരിച്ചാണ് സിനിമയുടെ ഒരുക്കങ്ങള്‍ നടക്കുന്നതെന്നും വിനോദ് വ്യക്തമാക്കിയിരുന്നു. മലയാള സിനിമാ ചരിത്രത്തില്‍ തന്നെ ഇത് ആദ്യത്തെ സംഭവമായിരിക്കുമെന്നും ആയിരം കോടിയിലധികം ചിലവില്‍ സിനിമ നിര്‍മിക്കുകയും ബോക്‌സ് ഓഫീസില്‍ അയ്യായിരം കോടിയിലധികം ലാഭം ലക്ഷ്യമിടുകയും ചെയ്യുന്ന സിനിമാ വ്യവസായത്തിനും താരരാജാക്കന്‍മാര്‍ക്കും കാരുണ്യ പ്രവര്‍ത്തനത്തിന്റെ പുതിയ പാഠമാകും ഈ സിനിമ നല്‍കുകയെന്നും വിനോദ് പറഞ്ഞിരുന്നു.

നിരവധി കുട്ടികള്‍ക്ക് സിനിമയില്‍ അഭിനയിക്കാന്‍ അവസരവും നല്‍കുമെന്നും ഓട്ടത്തിനും ചാട്ടത്തിനും സമ്മാനം കിട്ടിയില്ലെങ്കിലും 'എടുത്ത് ചാട്ടത്തിനു' സമ്മാനം കിട്ടിയവരാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്കും സിനിമയില്‍ അഭിനയിക്കാന്‍ അവസരമുണ്ടെന്ന ഉറപ്പും നല്‍കിയിരുന്നു. ഏഴിനും പ്ലസ് ടുവിനും ഇടയില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ ഓഡിഷന് ക്ഷണിച്ച് അഭിനയിപ്പിക്കുമെന്നും സിനിമ ഷൂടിങ് ഡിസംബറില്‍ തുടങ്ങുമെന്നുമായിരുന്നു അറിയിച്ചത്. 

അന്ന് വാര്‍ത്താസമ്മേളനത്തില്‍ നിര്‍മാതാവായ വിനോദ് കുമാറിനെ കൂടാതെ സംവിധായകന്‍ ഗോപി കുറ്റിക്കോല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മണിപ്രസാദ്, അസിസ്റ്റന്റ് ഡയറക്ടര്‍ ആരാധ്യ രാകേഷ്, വിന്‍ലാല്‍ എന്നിവരും പങ്കെടുത്തിരുന്നു. സിനിമ ചെയ്ത് വിനോദിന്റെ കെണിയിൽ വീഴാതിരുന്നതിൽ ഇപ്പോൾ ആശ്വാസം കൊള്ളുകയാണെന്ന് ഗോപി കുറ്റിക്കോല്‍ പറഞ്ഞു.

Latest-News, Top-Headlines, Kerala, Kasaragod, Fraud, Police, Arrested, Kundamkuzhi, Film, Allegation that Vinod Kumar cheated by in the name of film.

Keywords: Latest-News, Top-Headlines, Kerala, Kasaragod, Fraud, Police, Arrested, Kundamkuzhi, Film, Allegation that Vinod Kumar cheated by in the name of film.

Post a Comment