ആലപ്പുഴ: (www.kasargodvartha.com) ആലപ്പുഴ മെഡികല്‍ കോളജില്‍ പ്രസവത്തിനിടെ ഇരട്ടകുട്ടികള്‍ മരിച്ച സംഭവത്തില്‍ ചികിത്സാപിഴവില്ലെന്ന് ആശുപത്രി അധികൃതര്‍. കാര്‍ത്തികപ്പള്ളി സ്വദേശിനിയുടെ ഇരട്ടകുട്ടികളാണ് പ്രസവത്തിനിടയില്‍ മരിച്ചത്. ആശുപത്രിയില്‍ എത്തിയത് നാല് ദിവസം മുമ്പാണ്.
ബുധനാഴ്ച(18)യായിരുന്നു ശാസ്ത്രക്രിയ പറഞ്ഞിരുന്നതെങ്കിലുംന്നാല്‍ വേദന കൂടിയതോടെ ചൊവ്വാഴ്ച വൈകിട്ട് തന്നെ ശാസ്ത്രക്രിയക്ക് വിധേയമാക്കി. പുറത്തെടുപ്പോള്‍ കുഞ്ഞുങ്ങള്‍ മരിച്ചിരുന്നു എന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ മെഡികല്‍ കോളജ് സൂപ്രണ്ട് റിപോര്‍ട് ആവശ്യപ്പെട്ടു.
Keywords: Alappuzha, News, Kerala, Top-Headlines, Hospital, died, Baby, Treatment, Death, Alappuzha: Newborn twins died in delivery.