വ്യോമയാന നിയമങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിജിസിഎ എയര്‍ ഇന്ത്യക്ക് 30 ലക്ഷം രൂപ പിഴ ചുമത്തിയത്. കൂടാതെ വിവാദ സംഭവം നടന്ന കഴിഞ്ഞ വര്‍ഷം നവംബര്‍ 26 ന് ന്യൂയോര്‍ക്കില്‍ നിന്നും ന്യൂഡല്‍ഹിയിലേക്ക് വന്ന വിമാനത്തിന്റെ പൈലറ്റ് ഇന്‍ കമാന്റിനെ സസ്‌പെന്റ് ചെയ്തിട്ടുമുണ്ട്. വിമാന സര്‍വീസുകളുടെ ഡയറക്ടര്‍ വസുധ ചന്ദ്രയ്ക്ക് മൂന്നു ലക്ഷം രൂപ പിഴയും ചുമത്തി. സംഭവത്തില്‍ എയര്‍ ഇന്ത്യയോട് വിശദീകരണം ചോദിച്ചതിന് ശേഷമാണ് ഡിജിസിഎയുടെ നടപടി.
അന്താരാഷ്ട്ര വിമാനത്തില്‍ സഹയാത്രികയുടെ ശരീരത്തില്‍ മൂത്രമൊഴിച്ച ആരോപണത്തില്‍ കുറ്റാരോപിതനായ ശങ്കര്‍ മിശ്രക്ക് എയര്‍ ഇന്ത്യ നാല് മാസത്തെ യാത്രാ വിലക്ക് ഏര്‍പ്പെടുത്തി തൊട്ടടുത്ത ദിവസമാണ് ഡിജിസിഎയില്‍ നിന്ന് ഈ നടപടികള്‍ ഉണ്ടായത്. നേരത്തെ മിശ്രക്ക് 30 ദിവസത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു. അതാണ് ഇപ്പോള്‍ നാല് മാസത്തേക്ക് കൂടി നീട്ടിയിരിക്കുന്നത്.
Keywords: Latest-News, National, Top-Headlines, New Delhi, Air-India, Flight, Air India responds to DGCA action in urination case.
< !- START disable copy paste -->