കാസര്‍കോട്: (www.kasargodvartha.com) നഗരത്തില്‍ വിവിധയിടങ്ങളിലെ തകര്‍ന്ന മാന്‍ഹോളുകള്‍ അപകടഭീഷണി മുഴക്കുന്ന സാഹചര്യത്തില്‍ പ്രശ്നത്തില്‍ ഇടപെട്ട് കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അഡ്വ. വിഎം മുനീര്‍. പൊട്ടിപ്പൊളിഞ്ഞ മാന്‍ഹോളുകള്‍ അടിയന്തിരമായി നന്നാക്കണമെന്ന് അദ്ദേഹം പൊതുമരാമത്ത് വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു.
എംജി റോഡ്, റെയില്‍വേ സ്റ്റേഷന്‍ റോഡ്, ബാങ്ക് റോഡ് തുടങ്ങിയ വിവിധ ഭാഗങ്ങളിലെ റോഡുകളിലെ മാന്‍ഹോളുകള്‍ പൊട്ടിപ്പൊളിഞ്ഞ് വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും സുഖമമായി സഞ്ചരിക്കാന്‍ പറ്റാത്ത അവസ്ഥയിലാണുള്ളത്. വാഹനങ്ങള്‍ പൊട്ടിപ്പൊളിഞ്ഞ മാന്‍ഹോള്‍ മൂടിയിലൂടെ കടന്നുപോകുന്നതിനാല്‍ ഓരോ ദിവസം കഴിയുംതോറും അപകട സാധ്യത കൂടിവരികയാണ്. പലപ്പോഴും ഇരുചക്രവാഹനങ്ങളാണ് അപകടത്തില്‍ പെടുന്നത്. മാന്‍ഹോളുകള്‍ കാല്‍നട യാത്രക്കാര്‍ക്കും അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്.
വലിയ രീതിയിലുള്ള അപകട സാധ്യത ഈ ഭാഗങ്ങളില്‍ നിലനില്‍ക്കുന്നുണ്ടെന്ന് പിഡബ്ല്യൂഡി അസിസ്റ്റന്റ് എക്‌സിക്യൂടീവ് എന്‍ജിനീയര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ എന്നിവര്‍ക്ക് നല്‍കിയ കത്തില്‍ നഗരസഭ ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Kasaragod-Municipality, Municipality, Accident, Adv. VM Muneer wants urgent repair of broken manholes in Kasaragod.
< !- START disable copy paste -->