Join Whatsapp Group. Join now!
Aster mims 04/11/2022

Actor Injured | സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടം; നടന്‍ വിജയ് ആന്റണിക്ക് പരുക്ക്

Actor Vijay Antony seriously injured on Pichaikkaran 2 sets #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍

ചെന്നൈ: (www.kasargodvartha.com) സിനിമാ ചിത്രീകരണത്തിനിടെ രണ്ട് ബോടുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നടന്‍ വിജയ് ആന്റണിക്ക് പരുക്കേറ്റു. പിച്ചൈക്കാരന്‍ 2 എന്ന ചിത്രത്തിന്റെ മലേഷ്യന്‍ ചിത്രീകരണത്തിനിടെയാണ് അപകടം. വിജയ് ആന്റണിയുടെ സംവിധാന അരങ്ങേറ്റം കൂടിയായ ചിത്രമായിരുന്നു.

നടി കാവ്യ ഥാപ്പറും അപകടം നടന്ന ബോടില്‍ ഉണ്ടായിരുന്നെങ്കിലും അവരുടെ പരിക്ക് ഗുരുതരമല്ല. ഇടിയുടെ ആഘാതത്തില്‍ ഇരുവരും വെള്ളത്തിലേക്ക് വീഴുകയായിരുന്നെന്ന് നിര്‍മാതാവ് ധനഞ്ജയന്‍ ഗോവിന്ദ് മാധ്യമങ്ങളോട് പറഞ്ഞു.

Chennai, News, National, Top-Headlines, Cinema, Entertainment, Injured, Actor Vijay Antony seriously injured on Pichaikkaran 2 sets.

നിലവില്‍ ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെങ്കിലും മുറിവുകള്‍ കാരണം അദ്ദേഹത്തിന് സംസാരിക്കാനാവുന്നില്ല. നിലവില്‍ ഐസിയുവില്‍ നിരീക്ഷണത്തിലാണ് എന്നതൊഴിച്ചാല്‍ അദ്ദേഹത്തിന്റെ നിലയില്‍ കുഴപ്പമില്ല. കുടുംബാംഗങ്ങള്‍ മലേഷ്യയില്‍ എത്തിയിട്ടുണ്ട്. നില കുറച്ചുകൂടി മെച്ചപ്പെട്ടാല്‍ അദ്ദേഹത്തെ ചെന്നൈയിലേക്ക് കൊണ്ടുവരാനാണ് കുടുംബത്തിന്റെ തീരുമാനമെന്നും ധനഞ്ജയന്‍ വ്യക്തമാക്കി.

Keywords: Chennai, News, National, Top-Headlines, Cinema, Entertainment, Injured, Actor Vijay Antony seriously injured on Pichaikkaran 2 sets.

Post a Comment