Join Whatsapp Group. Join now!
Aster mims 04/11/2022

Remanded | അതിർത്തി കടന്നെത്തി മയക്കുമരുന്ന് വിൽപന; ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎയുമായി 5 യുവാക്കൾ പിടിയിൽ

5 held with MDMA#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മഞ്ചേശ്വരം: (www.kasargodvartha.com) ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎ മയക്കുമരുന്നുമായി പിടിയിലായ അഞ്ച് യുവാക്കളെ റിമാൻഡ് ചെയ്തു. ദക്ഷിണ കന്നഡ ജില്ലയിലെ ബശീർ (27), കലന്തർ ശാഫി (29), പ്രീതം (29), കിരൺ ഡിസൂസ (30), അക്ഷയ് (24) എന്നിവരെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 55 ഗ്രാം എംഡിഎംഎയും സ്കൂടറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Top Headlines, Kerala, Kasaragod, Manjeshwaram, Police, Arrested, Remand, Youth, MDMA, Drugs, Vehicle, 5 held with MDMA.

ബശീറും കലന്തറും സഞ്ചരിച്ചിരുന്ന സ്‌കൂടർ പൊലീസ് പരിശോധനയ്ക്കായി തടഞ്ഞുനിർത്തിയപ്പോഴാണ് 43 ഗ്രാം മയക്കുമരുന്ന് കണ്ടെത്തിയത്. മറ്റൊരു സംഭവത്തിൽ മഞ്ചേശ്വരം ദേശീയ പാതയിൽ പൊലീസ് പരിശോധനയ്ക്കായി വാഹനം തടഞ്ഞുനിർത്തിയപ്പോഴാണ് 12 ഗ്രാം മയക്കുമരുന്നുമായി മറ്റ് മൂന്ന് പേർ അറസ്റ്റിലായത്.

മഞ്ചേശ്വരം എസ്ഐ അൻസാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുമരുന്ന് വേട്ട നടത്തിയത്. കർണാടക അതിർത്തി കടന്നെത്തി മയക്കുമരുന്ന് വിൽപന നടത്തുന്നവരാണ് ഇവരെന്ന് പൊലീസ് പറയുന്നു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Top Headlines, Kerala, Kasaragod, Manjeshwaram, Police, Arrested, Remand, Youth, MDMA, Drugs, Vehicle, 5 held with MDMA.


Keywords: Top Headlines, Kerala, Kasaragod, Manjeshwaram, Police, Arrested, Remand, Youth, MDMA, Drugs, Vehicle, 5 held with MDMA.

Post a Comment