Died | കാറും ലോറിയും കൂട്ടിയിടിച്ച് 3 പേര്‍ മരിച്ചു; ഒരാളുടെ നില ഗുരുതരം
Dec 2, 2022, 21:30 IST
നീലേശ്വരം: (www.kasargodvartha.com) നീലേശ്വരത്ത് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. നീലേശ്വരം ചോയ്യംകോട് മഞ്ഞളം കാടിലാണ് വെള്ളിയാഴ്ച രാത്രി 8.30 മണിയോടെ വന്‍ അപകടം നടന്നത്. കരിന്തളം സ്വദേശി ശ്രീരാഗ്, കൊന്നക്കാട് സ്വദേശി അനീഷ്, കുമ്പള പള്ളി സ്വദേശി കിഷോര്‍ എന്നിവരാണ് മരിച്ചത്.
ചെങ്കല്ല് കയറ്റിയ ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടം. മൃതദേഹങ്ങള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റ ഒരാളെ ജില്ലാശുപത്രിയില്‍ എത്തിച്ചു. ഇയാളെ കണ്ണൂരിലെ ആശുപത്രിയിലേക്ക് കൊണ്ട് പോയി. കാറില്‍ അഞ്ച് പേരാണ് ഉണ്ടായിരുന്നത്. ഒരാള്‍ വഴിയില്‍ ഇറങ്ങിയതിനാല്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Accident, Accidental-Death, Died, Tragedy, Nileshwaram, Kanhangad, Youths died in car-lorry collision.
< !- START disable copy paste --> 