കാസര്‍കോട്: (www.kasargodvartha.com) സ്‌കൂടറില്‍ കടത്തുകയായിരുന്ന മാരകമയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിലായി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എം നൗശാദിനെ(22)യാണ് മഞ്ചേശ്വരം സബ് ഇന്‍സ്‌പെക്ടര്‍ അന്‍സാറും സംഘവും അറസ്റ്റ് ചെയ്തത്.
കൈകമ്പ ഭാഗത്ത് നിന്നും ഉപ്പള ഭാഗത്തേക്ക് കെ എല്‍ 14 ടി 8236 നമ്പര്‍ ഹോന്‍ഡ ആക്ടീവ സ്‌കൂടറില്‍ വരുന്നതിനിടയില്‍ ഉച്ചയ്ക്ക് 1.50ന് ഉപ്പളയിലെ റെസ്റ്റേറന്റിന് സമീപം വെച്ചാണ് പ്രതി മയക്കുമരുന്നുമായി പിടിയിലായത്. 05.02 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ തിങ്കളാഴ്ച (26.12.2022) കോടതിയില്‍ ഹാജരാക്കും.
Arrest | സ്‌കൂടറില്‍ കടത്തുകയായിരുന്ന മാരകമയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍
Youth arrested with MDMA#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ