കാസർകോട്: (www.kasargodvartha.com) കാപ ചുമത്തി ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ യുവാവ് മയക്കുമരുന്നുമായി അറസ്റ്റിൽ. മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ആബിദ് (40) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച വൈകീട്ട് 3.30 മണിയോടെ വിദ്യാനഗർ ദേശീയ പാതയ്ക്ക് സമീപത്ത് നിർത്തിയിട്ടിരുന്ന കാറിൽ നിന്നാണ് മയക്കുമരുന്നുമായി ആബിദിനെ പിടികൂടിയത്.
യുവാവിൽ നിന്ന് അഞ്ച് ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. തൊണ്ടിമുതലുകള്‍ കസ്റ്റഡിയിലെടുത്ത് നാര്‍കോടിക് ഡ്രഗ്സ് ആന്‍ഡ് സൈകോട്രോപിക് സബ്സ്റ്റന്‍സസ് (NDPS) നിയമ പ്രകാരം കേസെടുത്തു. അടുത്തിടെയാണ് കാപ ചുമത്തി ജയിലിടച്ച ആബിദ് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്.
Keywords: Youth arrested with drugs, Kerala, Kasaragod, news, Top-Headlines, Arrested, Drugs, Police, MDMA, Case, Car.