Join Whatsapp Group. Join now!
Aster mims 04/11/2022

Youth arrested | 'ഓണ്‍ലൈന്‍ വഴി മയക്കുമരുന്ന് വരുത്തി വില്‍പന'; ലക്ഷങ്ങള്‍ വിലവരുന്ന മാരക ലഹരിമരുന്നുമായി ലോഡ്ജ് മുറിയില്‍ നിന്ന് യുവാവ് അറസ്റ്റില്‍; മറ്റൊരാള്‍ കൂടി പൊലീസ് വലയില്‍

Youth arrested with drugs, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) ലക്ഷങ്ങള്‍ വിലവരുന്ന മാരക ലഹരിമരുന്നുമായി ലോഡ്ജ് മുറിയില്‍ നിന്ന് യുവാവിനെ കാസര്‍കോട് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് മര്‍സൂഖ് (28) ആണ് അറസ്റ്റിലായത്. റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള ലോഡ്ജില്‍ നിന്നാണ് മയക്കുമരുന്നുകള്‍ പിടിച്ചെടുത്തത്.
         
Latest-News, Kerala, Kasaragod, Top-Headlines, Crime, Arrested, Drugs, Railway Station, Custody, Investigation, Youth arrested with drugs.

ലോഡ്ജിന് പുറത്തുള്ള സ്ഥലത്ത് മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടെ പിടിയിലായ യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് ലോഡ്ജ് മുറിയില്‍ മയക്കുമരുന്ന് സൂക്ഷിച്ചതായുള്ള വിവരം ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. വിപണിയില്‍ 1.5 ലക്ഷം രൂപ വിലവരുന്ന എംഡിഎംഎ എക്സ്റ്റസി ലഹരിമരുന്നാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. 48 ഗ്രാം തൂക്കംവരുന്ന 100 എണ്ണം മയക്കുമരുന്നാണ് പിടിച്ചെടുത്തത്.
            
Latest-News, Kerala, Kasaragod, Top-Headlines, Crime, Arrested, Drugs, Railway Station, Custody, Investigation, Youth arrested with drugs.

ഓണ്‍ലൈന്‍ വഴി മയക്കുമരുന്ന് വരുത്തി വില്‍പന നടത്തുന്നയാളാണ് യുവാവെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ കൂടെയുള്ള മറ്റൊരാള്‍ പൊലീസ് വലയിലായിട്ടുണ്ട്. ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. കാസര്‍കോട് ഇന്‍സ്‌പെക്ടര്‍ പി അജിത് കുമാര്‍, എസ് ഐ വിഷ്ണുപ്രസാദ് എന്നിവരടങ്ങിയ സംഘമാണ് മര്‍സൂഖിനെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Crime, Arrested, Drugs, Railway Station, Custody, Investigation, Youth arrested with drugs.
< !- START disable copy paste -->

Post a Comment