ഇരയായ കുട്ടികളുടെ കുടുംബത്തിന്റെ സ്ഥലത്തിനടുത്ത് അബ്ദുല്ല ഒരു തോട്ടം പാട്ടത്തിനെടുത്തിരുന്നു. കുട്ടികള്‍ കുടുംബ സ്ഥലത്ത് നിന്ന് അടക്കയുമായി പോകുമ്പോള്‍ അബ്ദുല്ല തന്റെ സ്ഥലത്ത് നിന്ന് അടക്ക മോഷ്ടിച്ചതായി ആരോപിച്ച് ക്രൂരമര്‍ദനത്തിന് ഇരയാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്. മക്കള്‍ കരയുന്ന ശബ്ദം കേട്ടെത്തിയ മാതാവാണ് കുട്ടികളെ മോചിപ്പിച്ചത്.
തുടര്‍ന്ന് മാതാവ് ആദൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ വധശ്രമത്തിന് കേസടുത്താണ് പൊലീസ് അബ്ദുല്ലയെ അറസ്റ്റ് ചെയ്തത്. പരുക്കേറ്റ കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സ തേടി.
Keywords: Latest-News, Kerala, Kasaragod, Adhur, Top-Headlines, Arrested, Crime, Assault, Complaint, Youth arrested in assault case.
< !- START disable copy paste -->