Join Whatsapp Group. Join now!
Aster mims 04/11/2022

Youth Died | ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു; വിദേശത്ത് നിന്ന് നാട്ടിലെത്തിയത് അടുത്തിടെ

Young man died after surgery #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഉദുമ: (www.kasargodvartha.com) ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. പള്ളം തെക്കേക്കരയിലെ പരേതനായ അബ്ദുൽ ഖാദർ - സഫിയ ദമ്പതികളുടെ മകൻ മുഹമ്മദ് യാസീൻ (29) ആണ് മരിച്ചത്.

          
Young man died after surgery, Kerala,news,Top-Headlines,Uduma, Youth, Died, Treatment, Hospital, Expatriate.

അസുഖത്തെ തുടർന്ന് തിങ്കളാഴ്ച ഉച്ചയ്ക്ക് മംഗ്ളൂറിലെ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനയാക്കിയിരുന്നു. വൈകീട്ടോടെ റൂമിലേക്ക് മാറ്റിയിരുന്നു. ഈ സമയത്ത് കുടുംബക്കാരോട് സംസാരിച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു. റൂമിൽ വിശ്രമിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ഡോക്ടർ എത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാണെന്നാണ് നിഗമനം.
              
Young man died after surgery, Kerala,news,Top-Headlines,Uduma, Youth, Died, Treatment, Hospital, Expatriate.

പ്രവാസിയായ മുഹമ്മദ് യാസീൻ ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്. അവിവാഹിതനാണ്.

സഹോദരങ്ങൾ: സിറാജ്, സറീന, മുഹമ്മദ് അമീൻ.

Keywords: Young man died after surgery, Kerala,news,Top-Headlines,Uduma, Youth, Died, Treatment, Hospital, Expatriate.

Post a Comment