Join Whatsapp Group. Join now!
Aster MIMS 10/10/2023

Charity | കേക് മുറിയും ധൂര്‍ത്തുമില്ല; പാവപ്പെട്ട കിഡ്നി രോഗികള്‍ക്ക് ഡയാലിസിസിനുള്ള തുക നല്‍കി സ്വന്തം ജന്മദിനം ആഘോഷിച്ച് പ്രവാസി യുവാവ്; ആരോരുമില്ലാത്ത കുഞ്ഞുങ്ങള്‍ക്ക് മനസ് നിറയെ ഭക്ഷണവും; കരുണയുടെ മാതൃകയായി ജിതിന്‍ സായി

Young man celebrates his own birthday by donating money for dialysis to poor kidney patients, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഉദുമ: (www.kasargodvartha.com) സ്വന്തം ജന്മദിനത്തില്‍ പാവപ്പെട്ട കിഡ്നി രോഗികള്‍ക്ക് ഡയാലിസിസിനുള്ള തുക നല്‍കി കരുണയുടെ മാതൃകയായി യുവാവ്. പാലക്കുന്ന് തെക്കേക്കരയിലെ ഗംഗാധരന്‍ - പ്രശാന്തി ദമ്പതികളുടെ മകന്‍ ദുബൈയില്‍ ജോലി ചെയ്യുന്ന ജിതിന്‍ സായിയാണ് ഒന്നും ഇല്ലാത്തവരെയും ചേര്‍ത്ത് പിടിച്ച് വേറിട്ട രീതിയില്‍ ജന്മദിനം ആഘോഷിച്ചത്. കേക് മുറിച്ചും മറ്റുചിലര്‍ ധൂര്‍ത്തും അനാവശ്യ പ്രവര്‍ത്തനങ്ങളുമായും ജന്മദിനം ആഘോഷിക്കുമ്പോഴാണ് ഈ യുവാവ് കയ്യടി നേടുന്നത്.
                  
Latest-News, Kerala, Kasaragod, Uduma, Top-Headlines, Birthday, Celebration, Helping Hands, Treatment, Young man celebrates his own birthday by donating money for dialysis to poor kidney patients.

ഡിസംബര്‍ 24ലെ 24-ാം പിറന്നാളില്‍ എന്തെങ്കിലും നന്മ ചെയ്യണമെന്ന ജിതിന്റെ ആഗ്രഹത്തിന്റെ ഭാഗമായാണ് നിര്‍ധനരായ 10 ഡയാലിസിസ് രോഗികള്‍ക്ക് കൈത്താങ്ങാവാന്‍ തീരുമാനിച്ചത്. കാസര്‍കോട് കാമത്ത് ആശുപത്രിയില്‍ നിന്ന് അഞ്ച് പേര്‍ക്കും കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയില്‍ നിന്ന് അഞ്ച് പേര്‍ക്കുമാണ് ഡയാലിസിസിനുള്ള തുക കൈമാറിയത്. നിലവില്‍ ദുബൈയിലെ ചോയിത്രാംസ് എന്ന കംപനിയില്‍ ജോലി ഐടി മാര്‍കറ്റിംഗ് ടെക് ആന്‍ഡ് അനലിറ്റിക്സ് ആയി ജോലി ചെയ്യുന്ന ജിതിന്‍ സുഹൃത്തുക്കള്‍ മുഖേനയാണ് തുക കൈമാറിയത്.
    
Latest-News, Kerala, Kasaragod, Uduma, Top-Headlines, Birthday, Celebration, Helping Hands, Treatment, Young man celebrates his own birthday by donating money for dialysis to poor kidney patients.

കൂടാതെ, ആരോരുമില്ലാത്ത കുഞ്ഞുങ്ങള്‍ക്ക് മനസും വയറും നിറയെ സ്‌നേഹവും ഭക്ഷണവും നല്‍കി. കഴിഞ്ഞ മൂന്ന് പിറന്നാളും നന്മയാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെയായിരുന്നു ജിതിന്‍ ആഘോഷിച്ചത്. ഇത്തവണ കൂടുതല്‍ നല്ല കാര്യങ്ങള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഇനിയും മറ്റുള്ളവര്‍ക്ക് സഹായകമേകുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യാനാണ് ആഗ്രഹമെന്ന് ജിതിന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ദുരിതങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നുണ്ടായിരുന്നുവെന്നും ദാഹം മാറും വരെ വെള്ളം കുടിക്കാന്‍ പോലും കഴിയാത്ത വൃക്ക രോഗികളുടെ കഷ്ടതകള്‍ അറിയാവുന്നത് കൊണ്ടുമാണ് ഡയാലിസിസ് രോഗികളെ സഹായിക്കാന്‍ തീരുമാനിച്ചതെന്നും ജിതിന്‍ കൂട്ടിച്ചേര്‍ത്തു.

Keywords: Latest-News, Kerala, Kasaragod, Uduma, Top-Headlines, Birthday, Celebration, Helping Hands, Treatment, Young man celebrates his own birthday by donating money for dialysis to poor kidney patients.
< !- START disable copy paste -->

Post a Comment