പട്‌ല : (www.kasargodvartha.com) മകളുടെ വിവാഹത്തിന് ദിവസങ്ങൾ ബാക്കി നിൽക്കെ എഴുത്തുകാരൻ പട് ലയിലെ എസ് അബൂബകർ (53) നിര്യാതനായി. ദുബൈയിൽ ജോലി ചെയ്തിരുന്ന അബൂബകർ ദിവസങ്ങൾക്ക് മുമ്പാണ് നാട്ടിലെത്തിയത്. ജനുവരി അഞ്ചിനാണ് മകളുടെ വിവാഹം നിശ്ചയിച്ചിരുന്നത്. അതിന്റെ ഒരുക്കൾങ്ങൾക്കിടെയാണ് വിടവാങ്ങിയത്.
മികച്ച എഴുത്തുകാരനും കവിയും മാപ്പിളപ്പാട്ട് രചയിതാവുമായിരുന്നു. ആനുകാലികങ്ങളിൽ ലേഖനങ്ങളടക്കം പ്രസിദ്ധീകരിച്ചിരുന്നു. കാസർകോട് വാർത്തയിലും എഴുതാറുണ്ടായിരുന്നു. വലിയൊരു സുഹൃദ് ബന്ധത്തിന് ഉടമ കൂടിയായിരുന്ന എസ് അബൂബകറിന്റെ അകാലവിയോഗം ഏവരെയും കണ്ണീരിലാഴ്ത്തി.
പരേതരായ ഇബ്രാഹിം - നഫീസ ദമ്പതികളുടെ മകനാണ്.
ഭാര്യ: ഫൗസിയ. മക്കൾ: നഫീസ ഫഹീമ, ഇലാഫ
ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെ പട് ല വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

Keywords: Writer S Aboobacker passed away, Kerala,kasaragod,S-ABUBAKER-PATLA,Patla,Dead,Obituary.