city-gold-ad-for-blogger

Bribe | ഇതാണ് പണരഹിത ഇടപാട്! 'നിയമങ്ങൾ തെറ്റിച്ചെത്തിയ ഇരുചക്ര വാഹനക്കാരെ തടഞ്ഞുനിർത്തി; കൈക്കൂലിയായി 2 കസേരകൾ വാങ്ങി കേസ് ഒഴിവാക്കി ട്രാഫിക് പൊലീസ്'; ചിത്രങ്ങൾ പുറത്ത്

മംഗ്ളുറു: (www.kasargodvartha.com) ഹെൽമെറ്റ് ഇല്ലാതെ വാഹനം ഓടിച്ചതിന് പിടിയിലായയാളിൽ നിന്ന് കൈക്കൂലിയായി രണ്ട് കസേരകൾ വാങ്ങി സ്ഥലം വിടുന്ന ട്രാഫിക് പൊലീസുകാരന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:45ന് മംഗ്ളുറു ഗോരിഗുഡ ജൻക്ഷനിലാണ് സംഭവം നടന്നതെന്ന് മംഗ്ലൂർ ടുഡേ റിപോർട് ചെയ്തു. ഒരു കച്ചവടക്കാരൻ തന്റെ മോടോർ സൈകിളിന്റെ പിന്നിൽ അനധികൃതമായി രണ്ട് ഡസനോളം പ്ലാസ്റ്റിക് കസേരകൾ അടുക്കിവെച്ച് കൊണ്ടുപോകുന്നത് പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം.
              
Bribe | ഇതാണ് പണരഹിത ഇടപാട്! 'നിയമങ്ങൾ തെറ്റിച്ചെത്തിയ ഇരുചക്ര വാഹനക്കാരെ തടഞ്ഞുനിർത്തി; കൈക്കൂലിയായി 2 കസേരകൾ വാങ്ങി കേസ് ഒഴിവാക്കി ട്രാഫിക് പൊലീസ്'; ചിത്രങ്ങൾ പുറത്ത്

ഹെൽമെറ്റ് ഇല്ലാതെയാണ് ഇയാൾ വാഹനം ഓടിക്കുന്നത്. പെട്ടെന്ന് രണ്ട് ട്രാഫിക് പൊലീസുകാർ ഇയാളെ തടഞ്ഞുനിർത്തി. ഒരു പൊലീസുകാരൻ തന്റെ സഹപ്രവർത്തകനെ കാര്യങ്ങൾ ഏൽപ്പിച്ച് പോയി. തുടർന്ന് പൊലീസുകാരനും കച്ചവടക്കാരനും തമ്മിൽ സംസാരിക്കുന്നത് കാണാം. കുറച്ച് സമയത്തിന് ശേഷം കച്ചവടക്കാരൻ അടുക്കിവെച്ചതിൽ നിന്ന് രണ്ട് കസേരകൾ നൽകുന്നതും പൊലീസുകാരൻ കസേര പിടിച്ച് പോകുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ഉടൻ തന്നെ ബൈക് യാത്രക്കാരൻ അവിടെ നിന്ന് സ്ഥലം കാലിയാക്കുകയും ചെയ്തു.
          
Bribe | ഇതാണ് പണരഹിത ഇടപാട്! 'നിയമങ്ങൾ തെറ്റിച്ചെത്തിയ ഇരുചക്ര വാഹനക്കാരെ തടഞ്ഞുനിർത്തി; കൈക്കൂലിയായി 2 കസേരകൾ വാങ്ങി കേസ് ഒഴിവാക്കി ട്രാഫിക് പൊലീസ്'; ചിത്രങ്ങൾ പുറത്ത്

നഗരത്തിലെ ഒരു മാധ്യമ പ്രവർത്തകനാണ് തന്റെ കെട്ടിടത്തിലെ ബാൽകണിയിൽ നിന്ന് ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയത്. പകൽ വെളിച്ചത്തിലും പൊതുമധ്യത്തിലും നടക്കുന്ന കർണാടകയിലെ കാക്കി അഴിമതിയുടെ വ്യക്തമായ സംഭവമാണിതെന്നാണ് ആരോപണം. ഇരുചക്ര വാഹനത്തിൽ അപകടകരമായ രീതിയിൽ ചരക്ക് അനധികൃതമായി കടത്തൽ, പൊലീസുകാരൻ കൈക്കൂലി വാങ്ങൽ, കുറ്റവാളിയെ കുറ്റവിമുക്തനാക്കി വിടൽ എന്നിങ്ങനെ മൂന്ന് തെറ്റുകളാണ് ഇവിടെ ചെയ്‌തെതെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.

Keywords: Traffic cop takes off with two chairs as bribe, Karnataka,Mangalore,news,Top-Headlines,Traffic-police,Bribe,Vehicle,Fine,passenger.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia