മഞ്ചേശ്വരം: (www.kasargodvartha.com) ദക്ഷിണ കന്നഡ - മഞ്ചേശ്വരം അതിർത്തിലെ മുൽകി കെരെകടുവിൽ യുവാവിനെ മരത്തിൽ കെട്ടിയിട്ട് പരസ്യമായി മർദിച്ചെന്ന കേസിൽ മൂന്നംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയോട് മോശമായി പെരുമാറി എന്നതിന് യുവാവിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ദക്ഷിണ കന്നഡ ജില്ലയിലെ ദിവേശ് ദേവഡിഗ (38), യോഗീഷ് കുമാർ (46), രാജേഷ് (30) എന്നിവരാണ് അറസ്റ്റിലായത്.
പ്രദേശത്ത് താമസിക്കുന്ന ദാവൂദ് ഹകീം (33) എന്നയാളെ ശനിയാഴ്ച വൈകുന്നേരം കെരെകഡു ഗണേശകട്ട പരിസരത്തെ മരത്തിൽ കെട്ടിയിട്ട് മർദിച്ചെന്നാണ് പരാതി. വിവരം അറിഞ്ഞെത്തിയ പൊലീസ് യുവാവിനെ ഉടനെ മുൽകി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിൽ കഴിയുന്ന യുവാവിനെതിരെ പോക്സോ കേസ് ചുമത്തി അറസ്റ്റ് രേഖപ്പെടുത്തി.
Keywords: Three arrested in assault case, Kerala,Kasaragod,Manjeshwaram,news,Top-Headlines,Arrested,Assault,Police.