Join Whatsapp Group. Join now!
Aster mims 04/11/2022

Injured | 'ഹോംവര്‍ക് ചെയ്യാതെ ക്ലാസിലെത്തിയതിന് അധ്യാപകന്‍ പിടിച്ചു തള്ളി'; ബെഞ്ചിലിടിച്ച് വീണ് നട്ടെല്ലിന് പരുക്കേറ്റ 6-ാം ക്ലാസുകാരന്‍ ഒന്നരമാസമായി ചികിത്സയില്‍; പരാതി നല്‍കിയിട്ടും ആരും തിരിഞ്ഞ് നോക്കുന്നില്ലെന്ന് ആരോപണം

Thiruvananthapuram: Student's backbone injured as teacher pushed him to the bench#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kasargodvartha.com) ബെഞ്ചിലിടിച്ച് വീണ് നട്ടെല്ലിന് പരുക്കേറ്റ വിദ്യാര്‍ഥി ഒന്നരമാസമായി ചികിത്സയില്‍ തുടരുന്നു. പാറയ്ക്കല്‍ മൂളയം സ്വദേശിയായ ആറാം ക്ലാസുക്കാരനാണ് പരുക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്. ഹോംവര്‍ക് ചെയ്യാതെ ക്ലാസിലെത്തിയതിന് കുട്ടിയെ അധ്യാപകന്‍ ഷര്‍ടില്‍ പിടിച്ച് തള്ളുകയായിരുന്നുവെന്നാണ് പരാതി. വിഷയത്തില്‍ ചൈല്‍ഡ് ലൈനിലും പൊലീസിലും പരാതി നല്‍കിയിട്ടും ആരും തിരിഞ്ഞ് നോക്കുന്നില്ലെന്നാണ് കുട്ടിയുടെ അമ്മയുടെ ആരോപണം.

നവംബര്‍ 16-ന് വെഞ്ഞാറമൂട് പാറയ്ക്കല്‍ സര്‍കാര്‍ യു പി സ്‌കൂളിലാണ് സംഭവം. ഹോംവര്‍ക് ചെയ്യാതെ ക്ലാസില്‍ വന്ന ആറാം ക്ലാസുകാരനെ ക്ലാസ് മുറിയില്‍ വെച്ച് അധ്യാപകന്‍ അമീര്‍ഖാന്‍ ഷര്‍ടില്‍ തൂക്കി ബെഞ്ചിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്നാണ് പരാതി. വീഴ്ചയില്‍ ബെഞ്ചിന്റെ അഗ്രത്തില്‍ നട്ടെല്ല് ഇടിച്ചതായി കുട്ടിയുടെ അമ്മ പറയുന്നു.

news,Kerala,State,Top-Headlines,Student,complaint,Allegation, Injured,hospital, Treatment,health,Police, Thiruvananthapuram: Student's backbone injured as teacher pushed him to the bench


പിറ്റേന്നും വേദന മാറാത്തതിനെത്തുടര്‍ന്ന് മെഡികല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുപോയി. അവിടെ നടന്ന പരിശോധനയിലാണ് നട്ടെല്ലിന് സാരമായ പരുക്കേറ്റെന്ന് മനസ്സിലായത്. ഡോക്ടറുടെ നിര്‍ദേശ പ്രകാരമാണ് പൊലീസിലും ചൈല്‍ഡ് ലൈനിലും പരാതി നല്‍കിയത്.

വെഞ്ഞാറമൂട് പൊലീസിലും വിദ്യാഭ്യാസ വകുപ്പിനും പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിച്ചിട്ടില്ലെന്നും വെഞ്ഞാറമൂട് പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും തുടര്‍നടപടികളൊന്നും ഉണ്ടായില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ഒരു മാസത്തിലേറെയായി കുട്ടി സ്‌കൂളില്‍ എത്താതിരുന്നിട്ടും സ്‌കൂളില്‍നിന്ന് ആരും അന്വേഷിച്ചിട്ടില്ലെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.

ഇടത് സംഘടനാ നേതാവ് കൂടിയായ അമീര്‍ഖാനെ അധികൃതര്‍ സംരക്ഷിക്കുകയാണെന്ന് പരാതിയില്‍ പറയുന്നു. മൊഴി മാറ്റിപ്പറയാന്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്തുനിന്നും കുട്ടിയുടെ അമ്മയ്ക്കുമേല്‍ സമ്മര്‍ദമുണ്ടെന്നും ആരോപണമുണ്ട്. 

എന്നാല്‍ സംഭവം മനപ്പൂര്‍വമല്ലെന്നും കുട്ടിയെ അധ്യാപകന്‍ പിടിച്ചു ഇരുത്തിയപ്പോള്‍ പുറകിലിരുന്ന ബെഞ്ച് കൊണ്ടെന്നുമാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്.

Keywords: news,Kerala,State,Top-Headlines,Student,complaint,Allegation, Injured,hospital, Treatment,health,Police, Thiruvananthapuram: Student's backbone injured as teacher pushed him to the bench

Post a Comment